മോദി - അകൽച്ചയെ ഇഴയിട്ടടുപ്പിക്കുന്ന നെയ്‌ത്തുകാരൻ: ടൈം മാഗസിൻ

അന്ന് ടൈം മാഗസിന് മോദി വിഭജിക്കലിന്റെ പരമാധികാരി; ഇന്ന് ഇഴയിടുന്ന നെയ്‌ത്തുകാരൻ

ആഴ്‌ചകൾക്കു മുൻപ് ടൈം മാഗസിൻ പറഞ്ഞു മോദി 'Divider in Chief' (വിഭജിക്കലിന്റെ നായകൻ). ഏറ്റവും ശ്രദ്ധേയം അവരുടെ അന്തർദേശീയ എഡിഷനിൽ ആയിരുന്നു ഇത്തരത്തിലൊരു വാർത്ത കൊടുത്തിരുന്നത് എന്നതാണ്.  ഇന്ന് അതേ ടൈം മാഗസിൻ, അതേ എഡിഷനിൽ മഷി പടർത്തി ‘Modi Has United India Like No Prime Minister in Decades' ("ഇന്ത്യയെ ഒന്നിപ്പിക്കുന്ന ദേശകങ്ങളിലെ ഏക പ്രധാനമന്ത്രി").

അന്ന് വാർത്ത പുറത്തു വന്നപ്പോഴേ അതെഴുതിയ ആതിഷ് തസീറാണ് എന്ന ലേഖകന്റെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ പുറത്തു വന്നതാണ്.  പുതിയ ലേഖനത്തിലൂടെ മാഗസിന് തെറ്റ് പറ്റി എന്ന സമ്മതം കൂടിയാണ് നടത്തിയിരിക്കുന്നത്.  പക്ഷെ ഒരു വലിയ തെരെഞ്ഞെടുപ്പിനു മുന്നിൽ നിൽക്കുമ്പോൾ, ലോകം കണ്ട ഒരു വലിയ നേതാവിനെ ഇകഴ്ത്തിക്കാട്ടാൻ ടൈം മാഗസിൻ കാട്ടിയ വെമ്പൽ ഇന്ത്യയിലെ ജനങ്ങൾ തിരിച്ചറിയുകയായിരുന്നു. ചരിത്ര ഭൂരിപക്ഷം നൽകിയാണ് ഇന്ത്യൻ ജനത മോദിയെ തങ്ങളുടെ നെറുകയിലേറ്റിയത്.

മോദിയുടെ രണ്ടാം വരവിനു കാരണം വർഗ്ഗ വിഭജനം എന്ന ക്രൂരതയെ നിർമാർജനം ചയ്യുന്നതിനുള്ള ശ്രമം തന്നെയാണ്.  വിഘടിപ്പിക്കുകയല്ല, ഒരുമിപ്പിക്കുകയാണ് മോദി ചെയ്തത്.  രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ വിഭജിച്ചു കിടന്നവരെ ഒരു ബാലറ്റ് പെട്ടിയിലൂടെ ഒന്നിപ്പിച്ചെങ്കിൽ അത് തന്നെയാണ് മോദിയുടെ മികവ്.  ദശകങ്ങളായി ഇന്ത്യക്കു നഷ്ടപെട്ടത് ഇത് തന്നെയായിരുന്നു.  അതാണ് 50 % ജനങ്ങൾ മോദി എന്ന ഒറ്റ താമരയിലേക്കു സന്നിവേശിച്ചത്. ഇന്ദിരാഗാന്ധിയുടെ പ്രസിദ്ധ മരണത്തിനു പോലും 47% ശതമാനമാണ് പ്രതികരിച്ചത്. ആ സ്ഥാനത്താണ് ഇന്ത്യയുടെ ഏകീകരണം ഭക്തിയും, ക്രിയാത്മകതയും, സുഖ ഗമനവും കൊണ്ട് സാധ്യമാക്കിയത്.

മനോജ് ലാദ്വ എഴുതിയ ടൈം ലേഖനത്തിൽ ഇന്ത്യക്കാരെ ഒന്നിപ്പിച്ചു നിർത്തുന്ന നേതാവെന്നാണു മോദിക്കു നൽകുന്ന വിശേഷണം. അതല്ലാതെ മറ്റൊന്നും ശരിയുമല്ല. വിവിധ തട്ടുകളായി വിഭജിച്ചിരുന്ന ജനങ്ങളെ മോദി സമർത്ഥമായി ഒന്നിപ്പിച്ചു.  ദശാബ്ദത്തിനിടെ ഇന്ത്യയിലെ സമ്മതിദായകരെ ഇത്രയധികം ഒന്നിപ്പിച്ച നേതാവ് വേറെയില്ലെന്നും ലേഖനം വ്യക്തമാക്കുന്നു.

നേരത്തെ മോഡിക്കെതിരെ ആതിഷ് തസീറാണ് ലേഖനം എഴുതിയത്. അതാണ് മനോജ് ലാദ്വ ഉത്തരവാദിത്വത്തോടെ തിരുത്തിയത്

No comments:

Powered by Blogger.