പറയുന്നതിൽ തെറ്റിദ്ധരിക്കരുത്. ജോസഫത്ര പോരാ

നാലും മൂന്നും ഏഴുസീറ്റുണ്ട്.  അത് കളഞ്ഞു നശിപ്പിച്ചു പണ്ടാരമടങ്ങാതെ ഇനി പി ജെ ജോസഫിന് ഉറക്കം വരില്ല.  പാട്ടു പാടാനും, വെടല വർത്തമാനം പറയാനുമല്ലാതെ ഇഷ്ടൻ ഈ രാജ്യത്ത് എന്തെങ്കിലും നല്ലതു ചെയ്തതായി അറിവില്ല. വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ കൊണ്ടു വന്ന SSC ആ വർഷം തന്നെ അടുത്ത വിദ്യാഭ്യാസ മന്ത്രി നിർത്തി.  1987 ലാണത്. പൊത്തകോമില്ല, പേനയുമില്ല.  അഞ്ചുലക്ഷത്തോളം പിള്ളാര് വഴിയാധാരം.

ഉണ്ണാതെ ഉറങ്ങാതെ കെ എം മാണി വളർത്തിക്കൊണ്ടു വന്ന കേരള കോൺഗ്രസ്സ് എമ്മിനെ തകർക്കാൻ മറുപക്ഷത്ത് കൂടി ആവുന്നത്ര ശ്രമിച്ചു. ഒരു രക്ഷയുമില്ലെന്നു കണ്ടപ്പോൾ ചക്കരേം തേനും പറഞ്ഞു മാണിയോടൊപ്പം കൂടി.  മാണിയുടെ പോക കാണാൻ കാത്തിരുന്നു. അത് കണ്ടു. ചാടി വീണു. അടുത്ത കുത്തിത്തിരുപ്പുമായി ഇറങ്ങി.

മാണിയുടെ പാരമ്പര്യം പറഞ്ഞും, ചില ഡയലോഗ് ഒക്കെ കാണാതെ പഠിച്ചും ആ ചെറുക്കൻ (ജോസ് കെ മാണി) ഈ പാർട്ടിയെ വല്യ പരിക്കില്ലാതെ കൊണ്ടുപോകുമെന്നാണ് ജനങ്ങൾ ധരിച്ചിരുന്നത്.  എവിടെ? ഇപ്പോഴെന്താ പറഞ്ഞതെന്ന് രണ്ടു മിനിന്നിട്ടു കഴിഞ്ഞാൽ ജോസഫിനറിയില്ല.  ചെയർമാനാകണം, ലീഡർ ആകണം, രണ്ടു വർഷം കഴിഞ്ഞു ധനകാര്യ മന്ത്രിആകണം.  കേരളത്തിൽ ഇന്ന് വരെ ഒരു മുല്ലപെരിയാർ ഡാം മന്ത്രിയെ ഇതുവരെ ഉണ്ടായിട്ടുള്ളൂ. ഇനി മുല്ലപ്പള്ളിയെ മാറ്റി കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആകണം എന്ന് കക്ഷി എപ്പോഴാണോ പറയുന്നത്?

പി ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്ത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമെന്ന് റോഷി അഗസ്റ്റിൻ. ജോസഫിന്റേത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. കത്തിനെക്കുറിച്ച് അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണ്. സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കുമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.

പി ജെ ജോസഫിനെ അച്ചടക്ക നടപടിക്ക് വിധേയമാകണമെന്നാണ് റോഷി അഗസ്റ്റിൻ പറഞ്ഞത്.  കേരള കോൺഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫാണെന്ന് കാണിച്ച്, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത്  നല്‍കിയതാണ് ഇപ്പോഴത്തെ പ്രശനം. അല്ല, ഈ നല്ല പ്രായത്തിലെങ്കിലും ഇവർക്കൊക്കെ ഇത്തിരി റസ്റ്റ് എടുത്തുകൂടെ?

പറയുന്നതിൽ തെറ്റിദ്ധരിക്കരുത്.  ജോസഫത്ര പോരാ 

No comments:

Powered by Blogger.