അനീഷ എഴുതുന്നു . ഓർക്കുക ആർത്തവം ചർച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്
മെയ് 28 ന് വീണ്ടും ഒരു ആർത്തവ ശുചിത്വ ദിനം കൂടി കടന്നു പോയി ആരും ചർച്ച ചെയ്യാൻ മടിക്കുന്ന ആർത്തവവും അതിന്‍റെ ശുചിത്വപാലനത്തെയും കുറിച്ചും ചർച്ച ചെയ്യപ്പെടുന്ന ദിവസം.
ആർത്തവം ഒരു ശാരീരിക അവസ്ഥയാണ് ആരോഗ്യമുള്ള എല്ലാ പെൺകുട്ടികളും സ്ത്രീകളും ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവരാണ്. എന്നാൽ ആർത്തവം എന്ന സത്യം ഉൾക്കൊള്ളാൻ വിസമ്മതിക്കുന്ന സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. ആർത്തവം ചർച്ചാവിഷയമാക്കുന്നത് തന്നെ അസഭ്യമായിട്ടാണ് സമൂഹം കണക്കാക്കുന്നത്.
ആർത്തവം അശുദ്ധിയല്ല, ഒരിക്കലും അശുദ്ധിയല്ല അത് ആഘോഷമാക്കേണ്ടതാണ്... ആർത്തവ സമയത്തുണ്ടാവുന്ന ശാരീരിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്..
ഇതൊക്കെ എന്തിനാണെന്നും ആവശ്യകതയെന്താണെന്നും നമ്മളറിയണം.
ഗർഭകാലത്ത് നൽകുന്ന അതേ പരിചരണം പോലെ പ്രധാനപ്പെട്ടതാണ് ആർത്തവസമയത്തു ലഭിക്കുന്ന പരിചരണവും...(ഇത് എന്റെ അമ്മ പറഞ്ഞു തന്നതാണ്)
അമ്മയാണല്ലോ ആദ്യ ഗുരു.
ആർത്തവസമയത്ത് ലഭിക്കേണ്ട ഇത്തരം പരിചരണങ്ങളും നിയന്ത്രണങ്ങളും പിന്നീട് ആചാരമായി മാറിപ്പോയി..ചില വ്യക്തികൾ അങ്ങനെയാക്കി മാറ്റി. അവരെയാണ് തിരുത്തേണ്ടത്... .
ആചാരങ്ങൾ സംരക്ഷിക്കപ്പെടണം. അനാചാരങ്ങൾ ഇല്ലാതാക്കപ്പെടണം....
ആർത്തവക്കാലത്ത് ശുചിത്വമാണ് പ്രധാനം. ആർത്തവമുള്ള സ്ത്രീകളും, അവളെ ഉൾക്കൊള്ളുന്ന സമൂഹത്തിനും ആർത്തവ ചർച്ചകൾ ഒരിക്കലും അസഭ്യമായി തോന്നരുത്. ആർത്തവം സമൂഹത്തിൽ ചർച്ചചെയ്യപ്പെടേണ്ടതു തന്നെയാണ്.ആർത്തവവും ശുചിത്വ പാലനവും സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിൽ സമൂഹം മുന്നോട്ട് വരണം.
ആർത്തവം മറച്ച് വയ്ക്കേണ്ട ഒന്നല്ല....
ആർത്തവ ശുചിത്വം ഓരോ സ്ത്രീയുടെയും അവകാശമാണ്.
Lets all help Every girl child feel Hygienic, Safe 😊😊😊😊😊
#Be_Confident_every_day_of_the_month
#Period #
അനീഷ .എസ്
(ലേഖിക ABVP സംസ്ഥാന സഹഭഗിനി പ്രമുഖയാണ്)

No comments: