സംസ്ഥാന തല ഖുര്‍ആന്‍ പഠന പാരായണ മത്സരത്തില്‍ കോഴിക്കോട് ജില്ല ജേതാക്കളായി

സംസ്ഥാന തല ഖുര്‍ആന്‍ പഠന പാരായണ മത്സരത്തില്‍ കോഴിക്കോട് ജില്ല ജേതാക്കളായി. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച തരത്തില്‍ ഹോളി ഖുര്‍ആന്‍ പ്രിമിയോ ഗ്രാന്‍ഡ് ഫൈനലില്‍ 43 പോയിന്റുകള്‍ കരസ്ഥമാക്കിയാണ് ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഖുര്‍ആന്‍ അവതരണ മാസമായ റമസാനില്‍ എസ്.എസ്.എഫിന്റെ ശ്രദ്ധേയ പദ്ധതികളിലൊന്നായിരുന്നു തര്‍ത്തീല്‍. യൂണിറ്റ് തലം മുതല്‍ നിയമാനുസൃത ഖുര്‍ആന്‍ പാരായണം, മനപാഠം, പ്രശ്‌നോത്തരി എന്നീ മത്സരങ്ങള്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് നടന്നത്. മനോഹരവും ആകര്‍ഷകവുമായി ഖുര്‍ആന്‍ പാരായണത്തിന് വേണ്ടി മാത്രം സംഘടിപ്പിക്കപ്പെടുന്ന വേദികള്‍ ഇതിനകം പൊതുജന ശ്രദ്ധ നേടിയിട്ടുണ്ട്.

26 പോയിന്റ് നേടി മലപ്പുറം ഈസ്റ്റ് ജില്ല രണ്ടും, 24 പോയിന്റുകള്‍ വീതം നേടി കാസര്‍കോട്, തൃശൂര്‍ ജില്ലകള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 6500 യൂണിറ്റുകളിലും ഡിവിഷന്‍ ജില്ലാ തലങ്ങളിലും മത്സരിച്ച് വിജയിച്ചവരാണ് സംസ്ഥാന മത്സരത്തിന് എത്തിച്ചേര്‍ന്നത്.

ചടങ്ങ് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് അശ്‌റഫ് ഹാജി അലങ്കാര്‍, അബ്ദുല്‍ അസീസ് ഹാജി, അനസ് പൂവാലംപറമ്പിൽ, സാബിര്‍ മഖ്ദൂമി, സയ്യിദ് ഫഖ്റുദ്ദീൻ ബുഖാരി, സലാഹുദ്ദീന്‍ മദനി, സി പി ഉബൈദുല്ല സഖാഫി, ഹാഷിര്‍ സഖാഫി, നിസാമുദ്ദീന്‍ ഫാളിലി, അനീസ് മുഹമ്മദ്, ഡോ ശമീറലി ,അബ്ദുൽ അസീസ് കോന്നി, ടി എം ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. എ പി മുഹമ്മദ് അശ്ഹര്‍ സ്വാഗതവും ശരീഫ് നിസാമി നന്ദിയും പറഞ്ഞു.

ജേതാക്കള്‍
ജൂനിയര്‍ ഖുര്‍ആന്‍ പാരായണം മുഹമ്മദ് സഫ്‌വാന്‍ മലപ്പുറം വെസ്റ്റ്, 
ജൂനിയര്‍ ഖുര്‍ആന്‍ മനപാഠം അബൂത്വാഹിര്‍ കൊല്ലം 
ജൂനിയര്‍ ഖുര്‍ആന്‍ ക്വിസ് മിദ്‌ലാജ് & നസാല്‍ കോഴിക്കോട്
സീനിയര്‍ ഖുര്‍ആന്‍ പാരായണം മുഹമ്മദ് തസ്‌നീം പാലക്കാട്
സീനിയര്‍ ഖുര്‍ആന്‍ മനപാഠം മുഹമ്മദ് റഈസ് കോഴിക്കോട്
സീനിയര്‍ ഖുര്‍ആന്‍ ക്വിസ് മിഹ്ജാഹ് വാണിമല്‍, റഈസ് എം കെ കോഴിക്കോട്

No comments:

Powered by Blogger.