പങ്കജാക്ഷൻ അമൃത: അനുഗ്രഹീത മാധ്യമ കലാകാരന് കർമ്മ ശ്രേഷ്ഠ പുരസ്കാരം
മാധ്യമ രംഗത്തെ കുലപതികൾ പത്തനംതിട്ടയിൽ ധാരാളമുണ്ട്. പക്ഷെ അവർ മാധ്യമ പ്രവർത്തകർ മാത്രമാണ്. അടൂരും, കടമനിട്ടയും നേതൃത്വം നൽകി സമ്മാനിക്കുന്ന സാംസ്കാരിക, സാഹിത്യ ലോകവും പത്തനംതിട്ടക്ക് സ്വന്തമാണ്. കടമിനിട്ട രാമകൃഷ്ണൻ രാഷ്ട്രീയത്തിലും പയറ്റി.
എന്നാൽ അമൃത ടി വി യിലെ പങ്കജാക്ഷൻ എന്ന മാധ്യമ പ്രവർത്തകൻ ഒരു റിപ്പോർട്ടർ മാത്രമല്ല. കവിയാണ്, എഴുത്തുകാരനാണ്, ബ്‌ളോഗർ ആണ്, ഒരു സാമൂഹിക പ്രവർത്തകനാണ്. പക്ഷെ ഇതൊന്നുമല്ല അദ്ദേഹത്തെ വേറിട്ട് നിർത്തുന്ന പ്രത്യേകത. കാൽ നൂറ്റാണ്ടായി ശബരിമല അയ്യപ്പ സന്നിധിയിൽ നിന്ന് എഴുതിയും, പറഞ്ഞും അയ്യപ്പ വിശേഷങ്ങൾ നമ്മിലേക്കെത്തിക്കുന്ന അനുഗ്രഹീത മാധ്യമ കലാകാരൻ. പങ്കജാക്ഷന് എന്നും അയ്യപ്പൻറെ പക്ഷം മാത്രം. ഇടതും വലതും ഒന്നും നോക്കാറില്ല. കോവിലിൽ നിന്നുയർന്നു പൊങ്ങി അയ്യപ്പ ദീപ്തി നാടു മുഴുവൻ സഞ്ചാരം നടത്തുമ്പോൾ അതിനൊപ്പം പങ്കജാക്ഷന്റെ വരെയോ, കുറിയോ, നാദമോ, ഈണമോ പത്ര താളുകളിലും, ടി വി സ്‌ക്രീനിലുമായി നേരറിവിന്റെ സാക്ഷാത്കാരം തീർക്കും.
അടൂർ കാളിദാസ കലാപീഠത്തിന്റെ 2019 ലെ കർമ്മശ്രഷ്ഠാ പുരസ്കാരം പത്മശ്രീ മധുവിൽ നിന്ന് ഏറ്റുവാങ്ങിയപ്പേൾ കാണികൾ കയ്യടിച്ചത് കൂടുതലും പങ്കജാക്ഷൻ എന്ന അയ്യപ്പധർമ മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ്. ഇടത്ത് സമീപം വയലാർ ശരത് ചന്ദ്ര വർമ്മയും , ചുറ്റിനും അഡ്വ: ശാസ്താ മഠം ശ്രീകുമാറും, ചലച്ചിത്ര സീരിയൽ താരം മീരാ മുരളിധരനും സാമിപ്യം നൽകി ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ പങ്കജാക്ഷന്റെ "പത്തനംതിട്ട പാട്ട്" എന്ന കവിത സമൂഹ മാധ്യമങ്ങളിൽ വയറലായിരുന്നു. എങ്ങും സഞ്ചരിക്കാതെ, പത്തനംതിട്ടജില്ലയിലെ ഗ്രാമ ഗ്രാമാന്തരങ്ങളുടെ ചൂരും ചൂടും, എരിവും പുളിയുമെല്ലാം ആ കവിതയിൽ പഞ്ചാമൃതമായി ആവി പടർത്തുന്നു.
ശരത് കുമാർ ഏഴംകുളം
ലിറ്ററേച്ചർ ഡെസ്ക്

No comments: