ആകാംക്ഷകൾക്കു വിരാമം .വി മുരളീധരൻ കേന്ദ്ര മന്ത്രിസഭയിലേക്ക്
ആകാംക്ഷകൾക്കൊടുവിൽ കേന്ദ്ര മന്ത്രിസഭയിലേക്ക് വി മുരളീധരൻ സ്ഥാനം ഉറപ്പിച്ചു .ഇന്ന് വൈകിട്ട് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വി മുരളീധരന് ക്ഷണം ലഭിച്ചു .കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തിൽ നിന്ന് നിരവധി പേരുകൾ ഉയർന്നു കേട്ടെങ്കിലും നറുക്കു വീണത് വി മുരളീധരനാണ് .ബിജെപി മുൻ സംസ്ഥാന പ്രസിഡന്റായ വി മുരളീധരൻ നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ എം പി കൂടിയാണ്..സംഘ പരിവാർ വിദ്യാർത്ഥി പ്രസ്ഥാനമായ എ ബി വി പി യുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറി യായിരിക്കെ ദേശിയ തലത്തിൽ കേരളത്തിൽ നിന്നുള്ള ശ്രദ്ധേയമായ സാന്നിധ്യം കൂടിയായിരുന്നു .നെഹ്‌റു യുവകേന്ദ്രയുടെ ഡയറക്ടർ ജനറൽ എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് .നിരവധി ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് അദ്ദേഹത്തെ കേരളത്തിലെ ബിജെപി നേതാക്കൾക്കിടയിൽ വ്യത്യസ്തനാക്കുന്നു
No comments: