മോദിയെ പ്രശംസിച്ചു പോസ്റ്റിട്ടു മേജർ രവിക്ക് ഫേസ് ബുക്കിൽ നേരിടേണ്ടി വന്നത് രൂക്ഷ വിമര്ശനം

എറണാകുളം ലോക്‌സഭ തിരെഞ്ഞെടുപ്പ് വേളയിൽ എൽ ഡി എഫ് സ്ഥാനാർഥി പി രാജീവിന് വേണ്ടി വോട്ടഭ്യർത്ഥിച്ചു സ്വീകരണ വേദിയിൽ എത്തിയ സംവിധായകൻ മേജർ രവി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്‌തതാണ്  രൂക്ഷ വിമര്ശനത്തിന് ഇടയാക്കിയത് .2002 ലെ കൂട്ടക്കൊല മറക്കരുത് എന്ന് ഒരാൾ മേജർ രവിയുടെ പോസ്റ്റിനു ചുവടെ കമന്റ് ഇട്ടതാണ് വിവാദങ്ങൾക്കു തുടക്കം .ആരോപണത്തിന് തെളിവ് കാണിക്കണമെന്ന് മേജർ രവി മറുപടിയും നൽകി .ഇതിനു പിന്നാലെ പി രാജീവിന് വേണ്ടി വോട്ടഭ്യർഥിച്ച മേജർ രവി നരേന്ദ്ര മോദിയെ പുകഴ്ത്തുന്നത് നാടകമാണ് എന്ന തരത്തിൽ കമെന്റുകൾ വന്നു .പി രാജീവ് തന്റെ നല്ല സുഹൃത്താണെന്നും തന്റെ സുഹൃത്ത് എന്ന നിലയിലാണ് പി രാജീവന്റെ സ്വീകരണ വേദിയിലേക്ക് പോയതെന്നും മേജർ രവി വാദിച്ചു .

"പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത് പോലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ല. എനിക്ക് ഉറപ്പുണ്ട്, മോദി ജി രാജ്യത്തിന് വേണ്ടി നല്ലതു ചെയ്യും .നമ്മുടെ രാജ്യം ആ കൈകളിൽ സുരക്ഷതമായിരിക്കും .മോദി ജി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ "
ഇങ്ങനെയായിരുന്നു മേജർ രവിയുടെ പോസ്റ്റ് .മോദി എന്റെ വ്യക്തിപരമായ ഇഷ്ടമാണ് .എന്നും ഞാൻ അദ്ദേഹത്തിന്റെ പിൻഗാമി ആയിരിക്കും .ഇത് എന്റെ അഭിപ്രായമാണ് എന്നാണ് മേജർ രവി വിമര്ശങ്ങള്ക്കുള്ള മറുപടി നൽകിയത് 

No comments:

Powered by Blogger.