മോദി വന്നു ..ഭരണം ഉറപ്പിച്ചു ,,ഓഹരി വിപണികൾ വീണ്ടും നേട്ടത്തിൽ

തെരെഞ്ഞെടുപ്പ് ഫലത്തിന്റെ തൊടട്ടടുത്ത വിപണി ദിനവും നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓഹരി വിപണികൾ മുന്നേറുന്നു .നിഫ്റ്റി 12000 വും സെൻ സെക്സ് 40000 വും കടന്നു ചരിത്ര നേട്ടം കൊയ്തതിന്റെ പോസിറ്റീവ് തരംഗങ്ങൾ വീണ്ടും വിപണിയിൽ തുടരുകയാണ്.

രാവിലെ വിപണി ആരംഭിച്ചത് മുതൽ ഒരിക്കൽ പോലും വിപണിയിൽ കാര്യമായ നെഗറ്റീവ് ട്രെൻഡുകൾ ദൃശ്യമായില്ല. ബാങ്ക് നിഫ്റ്റി തുടർച്ചയായി വീണ്ടും പോയിന്റ് വർധിപ്പിച്ചത് ബാങ്കിങ് ഷെയറുകളുടെ വില വർധനക്ക് കാരണമായി. എസ് ബി ഐ 350 നു അടുത്ത് ഇപ്പോഴും തുടരുകയാണ്. യെസ് ബാങ്ക് മാത്രമാണ് നിക്ഷേപകരെ നിരാശപ്പെടുത്തി മുന്നോട്ടു പോകുന്നത്. ഇന്നലെ ത്രൈമാസ റിപ്പോർട്ട് പുറത്തു വന്ന അശോക് ലെയ്‌ലാൻഡ് ഇന്നല മികച്ച മുന്നേറ്റം നടത്തി.  റിലൈൻസ് ക്യാപിറ്റൽ തിരിച്ചു വരവിന്റെ പാതയിലാണ്. റിലൈൻസ് ഇൻഫ്രാ ആകട്ടെ മുന്നേറ്റം ദൃശ്യമാക്കിയെങ്കിലും ഇന്നലെ ബഹുദൂരം പിന്നിലേക്ക് പോയി .തുടര്ഭരണം ആവർത്തിക്കും എന്ന എക്സിറ്റ്‌ പോൾ ഫലങ്ങൾ വന്നത് മുതൽ ഇന്ത്യൻ ഓഹരി വിപണിയിൽ നേട്ടവും  അപ്രതീക്ഷിതമായ മുന്നേറ്റങ്ങളും തുടരുകയാണ് .സൺ ഫർമാ ,ടാറ്റ മോട്ടോർസ് ,ഹിൻഡാൽകോ ,ഹീറോ മോട്ടോ കോർപ് ,ഐ ടി സി ,വേദാന്ത ,ഡി എൽ എഫ് തുടങ്ങിയ ഷെയറുകൾ ഇന്നലെ വിപണിയിൽ കാര്യമായ നേട്ടം ഉണ്ടാക്കി .ഇന്നലെ വിപണി അവസാനിക്കുമ്പോൾ നിഫ്റ്റി 187 .05 പോയിന്റ് മുന്നേറി 11 ,844 .10 ലും സെൻ സെക്സ് 623 .33 പോയിന്റ് മുന്നേറി 39 ,434 .72 ലും ക്ലോസ് ചെയ്തു .നരേന്ദ്രമോദിയുടെ രണ്ടാം വരവ് ഓഹരി വിപണിയിൽ ഉണ്ടാക്കാൻ പോകുന്ന ചലനങ്ങൾ എന്താണെന്ന് വരുന്ന ദിവസങ്ങളിൽ കാത്തിരുന്ന് കാണണം


ശരത് കുമാർ
ബിസിനസ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ് 

No comments:

Powered by Blogger.