മോദിയെ പ്രശംസിച്ച് മലയാളി താരങ്ങൾ .. പിന്നാലെ വ്യാപകമായ സൈബർ ആക്രമണവും ..
ചരിത്ര വിജയം നേടിയ നരേന്ദ്ര മോദിക്ക് ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും അഭിനന്ദന വർഷം പ്രവഹിക്കുകയാണ് .ബോളിവുഡ് സിനിമ താരങ്ങളെല്ലാം തന്നെ ട്വീറ്റ് ചെയ്തും പോസ്റ്റിട്ടും മോദിയെ അഭിനന്ദനം അർഹിക്കുന്ന തിരക്കിലാണ് .എന്നാൽ മോദിയെ പ്രശംസിച്ച മലയാളി താരങ്ങൾക്കു നേരെ സാമൂഹ്യ മാദ്ധ്യമ ളിൽ വ്യാപകമായ സൈബർ ആക്രമണമാണ് നടന്നത് .യു വ നടൻ ഉണ്ണി മുകുന്ദനും സംവിധായകൻ മേജർ രവിക്കുമാണ് രൂക്ഷമായ വിമർശനം ഏൽക്കേണ്ടി വന്നത് .ഉണ്ണി മുകുന്ദനെതിരായ സംഘി ബ്രാൻഡിംഗ് ഇതാദ്യമല്ല .പ്രധാനമന്ത്രിയെ അനുമോദിച്ചാൽ അതിനെയും രാഷ്ട്രീയമായി കണ്ട് പൊങ്കാല ഇടുക എന്ന പ്രവണത നിർബാധം തുടരുകയാണ് .ഈ വെർബൽ പൊങ്കാലയുടെ അടുത്ത ഇര സംവിധായകൻ മേജർ രവിയാണ് .പ്രധാനമന്ത്രിയെ പ്രശംസിച്ച മേജർ രവി നാടകം കളിക്കുകയാണെന്നും എറണാകുളത്ത് എൽ ഡി എഫ് സ്ഥാനാർത്ഥി പി രാജീവിനു വേണ്ടി പ്രചരണത്തിറങ്ങിയതിനു ശേഷം മോദിയെ പ്രശംസിക്കുന്നതിന് എന്തിനാണെന്നും ഉള്ള വ്യാപക കമൻറുകളാണ് മേജർ രവിയുടെ ഫേസ് ബുക്ക് പോസ്റ്റിനു ചുവടെ എത്തിയത് . 

No comments: