ആവേശം വിതറി മോഹൻ ലാലിന്റെ ജീവചരിത്രം വരുന്നു. "മുഖരാഗം"

മലയാള സിനിമയുടെ അഭിനയ കുലപതി മോഹൻ ലാലിന്റെ ജീവചരിത്രം പുറത്തിറങ്ങുന്നു . 40 വർഷം നീളുന്ന അഭിനയ ജീവിതത്തിലൂടെയുള്ള തിരനോട്ടമായി ഇത് മാറും എന്നാണ് വിലയിരുത്തപ്പെടുന്നത് . അഭിനയ ജീവിതത്തോടൊപ്പം മോഹൻ ലാലിന്റെ ജീവിതാനുഭവങ്ങളും സമഗ്രമായി പ്രതിപാദിച്ച് എഴുത്തുകാരനായ ഭാനു പ്രകാശാണ് "മുഖരാഗം" എന്ന പേരിൽ മോഹൻ ലാലിന്റെ ജീവചരിത്രം ഗ്രന്ഥരൂപത്തിൽ തയ്യാറാക്കുന്നത്. വർഷങ്ങളായി മോഹൻ ലാലിനൊപ്പം സഞ്ചരിച്ച് ഓരോ സംഭവങ്ങളും  ഒപ്പിയെടുക്കുന്ന തിരക്കിലാണ് ഭാനു പ്രകാശ്.

2020 ൽ ഗ്രന്ഥം പൂർത്തിയാകും. മലയാള സിനിമയിലെ നടനവൈഭവത്തിന്റെ ജീവചരിത്ര പ്രസിദ്ധീകരണം മറ്റൊരു ചരിത്രം ആകും എന്നതിൽ തർക്കമില്ല

No comments:

Powered by Blogger.