പറന്നു നടക്കുന്ന ഒരു ലോകത്തു പോകണോ? റെഡിയായിക്കോളൂ...
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ഒടുവില്‍ ബഹിരാകാശ പദ്ധതികളെക്കുറിച്ച് ചില രഹസ്യങ്ങൾ തുറന്നു പറഞ്ഞു. ജെഫ് ബെസോസിന്റെ ലൂണാര്‍ ലാണ്ടര്‍ എന്ന വ്യോമയാന കമ്പനി വര്‍ഷങ്ങളായി നടത്തുന്ന രഹസ്യ ഗവേഷണങ്ങളുടെ വിശദാംശങ്ങളും അദ്ദേഹം പുറത്തുവിട്ടു കഴിഞ്ഞു. ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കുന്നതിനൊപ്പം ഒരു കോടി വരെ മനുഷ്യര്‍ പാര്‍ക്കുന്ന ബഹിരാകാശ കോളനികള്‍ നിര്‍മ്മിക്കുകയാണ് ബെസോസിന്റെ സ്വപ്‌ന പദ്ധതി എന്നാണ് വെളിപ്പെടുത്തൽ.
1970 ല്‍ ഭൗതികശാസ്ത്രജ്ഞനായ ജെറാര്‍ഡ് ഒ നീലാണ് ഒരു കോടി മനുഷ്യര്‍ താമസിക്കുന്ന ബഹിരാകാശ കോളനികളെന്ന പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ജെഫ് ബെസോസിന്റെ അധ്യാപകനായിരുന്നു ജെറാര്‍ഡ് ഒ നീല്‍. നഗരങ്ങളും കൃഷിയിടങ്ങളും കാടുകളും അടങ്ങുന്നതാണ് ഇത്തരം ബഹിരാകാശ കോളനികള്‍. ഭൂമിയില്‍ നിന്നും അധികം അകലെയല്ലാതെയാകും ഇത്തരം ബഹിരാകാശ കോളനികളുണ്ടാകുക.
ഒരു കോടി മനുഷ്യര്‍ താമസിക്കുന്ന ബഹിരാകാശ കോളനികള്‍
സുഖവാസകേന്ദ്രമായ മക്കാവുവിലെ ഏറ്റവും നല്ല ദിവസത്തെ കാലാവസ്ഥ എന്നും ഉണ്ടായാല്‍ എങ്ങനെയിരിക്കും? അതുപോലെയായിരിക്കും തന്റെ ബഹിരാകാശ കോളനിയിലെ കാലാവസ്ഥയെന്നാണ് ജെഫ് ബെസോസിന്റെ അവകാശവാദം. മഴ, ഭൂമികുലുക്കം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളോ ദുരന്തങ്ങളോ ഈ ബഹിരാകാശ കോളനികളിലുണ്ടാകില്ല. മൈലുകള്‍ നീളമുണ്ടാകും ഇത്തരം ബഹിരാകാശ കോളനികള്‍ക്ക്. ഇത്തരത്തിലുള്ള ചില ബഹിരാകാശ കോളനികളില്‍ ഗുരുത്വം പൂജ്യമായിരിക്കും. ഇത്തരം കോളനികളില്‍ മനുഷ്യര്‍ക്ക് പറന്നു നടക്കാന്‍ പോലുമാകും.
ഒറ്റ ദിവസം കൊണ്ട് എത്താവുന്ന ദൂരത്തിലായിരിക്കും ഇത്തരം ബഹിരാകാശ കോളനികളുണ്ടാവുക. നിലവില്‍ ഇത്തരം ബഹിരാകാശ കോളനികളിലേക്ക് പോകണമെങ്കില്‍ വലിയ തുക മുടക്കേണ്ടി വരുമെന്നും ജെഫ് ബെസോസ് ലക്ഷ്യമിടുന്നത്.
പറന്നു നടക്കുന്ന ഒരു ലോകത്തു പോകണോ? ഉത്തരം അതെ എന്നാണെങ്കിൽ റെഡിയായിക്കോളൂ... നമുക്ക് പറ്റിയില്ലെങ്കിൽ നമ്മുടെ കൊച്ചു മക്കളെയെങ്കിലും വിടാം എന്ന് പ്രതീക്ഷിക്കുന്നു.

No comments: