ബിജെപി സുവർണ്ണാവസരം നഷ്ട്ടപ്പെടുത്തുമ്പോൾ

എക്സിറ്റ് പോൾ: ബിജെപി സംസ്ഥാന ഘടകം പ്രതിരോധത്തിൽ

ലോകസഭാ ഫല പ്രഖ്യാപനത്തിൽ ഏറെ പ്രതീക്ഷയും സ്വപ്നങ്ങളുമായി കഴിഞ്ഞിരുന്ന ബി ജെ പി കേരള ഘടകം അവസാന എക്സിറ്റ് പോളിൽ പ്രതിരോധത്തിലായിരിക്കുകയാണ്. അര ഡസൻ ലോക്സഭാ സീറ്റും രണ്ട് കേന്ദ്ര മന്ത്രിമാരെയും സ്വപ്നം കണ്ട കേരള ഘടകം എക്സിറ്റ് പോളിന്റെ ഞെട്ടലിൽ നിന്ന് ഇനിയും മോചിതരായിട്ടില്ല. ഇതേ വരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തരംഗം ഉണ്ടായിട്ടും എക്സ്റ്റ് പോളിൽ വിജയ കൊടി പാറിപ്പിക്കാൻ കഴിയാത്തത് പാർട്ടിയെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്.

ശബരിമല വിഷയത്തിലൂടെ മറ്റ് മുന്നണികൾക്കുണ്ടാകാത്ത പിന്തുണ ജനങ്ങൾക്കിടയിൽ നിന്ന് ലഭിച്ചിട്ടും 'എക്സിറ്റ് പോൾ എന്തെ ഇങ്ങനെയെന്നാണ് നേതൃത്വവും അണികളും ചോദിക്കുന്നത്. ഓരോ സ്വീകരണ സ്ഥലത്തും ആയിരങ്ങൾ തടിച്ചുകൂടിയിട്ടും അത് വോട്ടായി മാറിയില്ലെ എന്നാണ് ഇപ്പോൾ എല്ലാവർക്കും സംശയം. ഒരു പക്ഷെ ഈ സംശയം ശരിയായിരിക്കാം. ബി.ജെ.പി കേരളത്തിൽ നിന്ന് ആരെയും ലോക്സഭയിലെത്തിക്കാതിരിക്കാൻ CPM ഏതറ്റം വരെയും പോകുമെന്ന് കാലെ കൂട്ടി പറഞ്ഞിരുന്നു. ആവശ്യമെങ്കിൽ വോട്ട് മറിച്ച് ചെയ്യുമെന്നും CPM പ്രഖ്യാപിച്ചിരുന്നു എന്നിട്ടും ഇത് മുൻകൂട്ടി കാണാതെ ഇപ്പോൾ വോട്ടു മറിച്ചു എന്ന് പറയുന്നതിലെ രാഷ്ടീയ ഔചിത്യം മനസ്സിലാകുന്നില്ല.

കേരളത്തിൽ 12 സീറ്റിലെങ്കിലും ജയിക്കുമെന്ന് സംസ്ഥാന ഘടകം അവകാശപ്പെട്ടിട്ടും 5 സീറ്റിൽ മാത്രമാണ് കേന്ദ്ര നേതൃത്വം പ്രതീക്ഷ അർപ്പിച്ചിരുന്നത്. തിരുവനന്തപുരം ,ആറ്റിങ്ങൽ, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട് സീറ്റുകളിലായിരുന്നു ദേശീയ നേതൃത്വം പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ കേരളത്തിൽ ഉറപ്പിച്ച് പ്രതീക്ഷിക്കാവുന്ന ഒരു സീറ്റും ഇല്ലെന്ന അവസ്ഥയിലാണ് എക്സിറ്റ് പോൾ നല്കുന്ന സൂചനകൾ. ഒന്നുമല്ലങ്കിലും തിരുവനന്തപുരവും പത്തനംതിട്ടയും കിട്ടുമെന്നായിരുന്നു അവസാന പ്രതീക്ഷ'. എക്സിറ്റ് പോളിൽ അതും ഇല്ലാതായി
ഇനിയുമൊരു അട്ടിമറിയുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനേക്കുന്നത്. കാരണം ഒരു ജന സമൂഹം ഒന്നടങ്കം ബിജെപി യെ ജയിപ്പിക്കാൻ സർവ്വതും മറന്ന് പോളിംഗ് ബൂത്തിലെത്തിയിട്ടും എക്സിറ്റ് പോളിൽ പോലും അതിന്റെ പ്രതിഫലനം ഉണ്ടാകാതിരുന്നത് എന്തുകൊണ്ടാണ് എന്നാണ് എല്ലാവരും ചിന്തിക്കുന്നത്.

നേരത്തെ ഒരോ തെരഞ്ഞടുപ്പുകളിലും ഒച്ചിഴയും വേഗത്തിലായിരുന്നു കേരളത്തിൽ ബിജെപി യുടെ വോട്ടിംഗ് ശതമാനം, പിന്നിടത് മുയലിന്റെ വേഗത്തിൽ ആയി, ഇപ്പോൾ അത് കുതിര വേഗത്തിലാണ്.. പക്ഷെ വിജയം മാത്രം അകലെയാവുന്നു. ഇത് എന്തുകൊണ്ടാണ് എന്നതാണ് പ്രധാന ചോദ്യം. ബിജെപി യുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം കേവലം യാന്ത്രികമായിരുന്നു എന്നതാണ് യാഥാർത്ഥ്യം. കേന്ദ്ര നേതൃത്തത്തിന്റെ നിർദ്ദേശം നടപ്പാക്കിയെന്നതൊഴിച്ചാൽ രാഷ്ടീയ പരമായി വെല്ലുവിളി ഏറ്റെടുക്കാൻ സംസ്ഥാന ഘടകം പ്രാപ്തമായിരുന്നില്ല.
എസ് എൻ ഡി പി,  എൻ എസ് എസ്, കെ വി എം എസ്. സിദ്ധനർ സർവീസ് സൊസൈറ്റി, വിശ്വകർമ്മ സഭ, ആദിവാസി സംഘടനകൾ, തുടങ്ങി വിവിധ ഹൈന്ദവ സംഘടനകൾ പരസ്യമായി ബിജെപി ക്ക് വേണ്ടി രംഗത്തിറങ്ങുന്നത് ഇതാദ്യമാണ്, ശബരിമലയുടെ പേരിൽ ഉണ്ടായ ഈ പൊതുവികാരം അനുകൂലമായില്ലെങ്കിൽ പി എസ് ശ്രീധരൻ പിള്ള പറഞ്ഞതുപോലെ " സുവർണ്ണ അവസരം " ഇനിയുണ്ടാവില്ല എന്ന ചരിത്ര യാഥാർത്ഥം മറക്കരുത്.

No comments:

Powered by Blogger.