ഇനി റീചാർജ് മാത്രമല്ല ഇൻഷുറൻസ് കവറേജും .വിപണി പിടിക്കാൻ പുതിയ തന്ത്രങ്ങൾ ആവിഷ്ക്കരിച്ചു എയർടെൽ
അനു ദിനം പരിഷ്കാരങ്ങളും വ്യത്യസ്‌തകളും നിറച്ചു വിപണിയിൽ മേൽകൈ നേടാനുള്ള തീവ്ര ശ്രമത്തിലാണ് പ്രമുഖ മൊബൈൽ നെറ്റ്‌വർക്കുകൾ .റീച്ചാർജുകൾക്കൊപ്പം 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഉപഭോക്താവിന് ലഭ്യമാക്കാനുള്ള തയാറെടുപ്പിലാണ് എയർടെൽ .എയര്‍ടെല്ലിന്റെ 249 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിനൊപ്പമാണ് നാലുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജും ലഭിക്കുന്നത്.എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സുമായി സഹകരിച്ചാണിത് പ്രസ്തുത പ്ലാന്‍ നടപ്പാക്കുന്നത്.249 രൂപയുടെ പ്ലാന്‍ പ്രകാരം പരിധിയില്ലാത്ത കോള്‍, 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ലഭിക്കും. 28 ദിവസമാണ് കാലാവധി. മൈ എയര്‍ടെല്‍ ആപ്പ് വഴിയും എയർടെൽ റീട്ടെയ്‌ലര്‍മാർ വഴിയും എസ്എംഎസ് അയച്ച് റീച്ചാര്‍ജ് ചെയ്തശേഷം ഉപഭോക്താവിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാവുന്നതാണ് നിലവിൽ 18 വയസു മുതൽ 54 വയസു വരെ പ്രായമുള്ളവർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകുക.ഇതിനു വേണ്ടി പ്രത്യേക മെഡിക്കൽ പരിശോധനയുടെ നടപടി ക്രമങ്ങൾ ഒന്നും തന്നെയില്ല .ഇൻഷുറൻസ് പോളിസിയുടെ കോപ്പിയും ആവശ്യമെങ്കിൽ ലഭ്യമാകും
ശരത് കുമാർ
ബിസിനസ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്
ശരത് കുമാർ
ബിസിനസ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്
No comments: