ശ്രീധരൻ പിള്ള മാറണം: ബി ജെ പി നേതൃ യോഗത്തിൽ അപസ്വരങ്ങൾ

തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതോടെ പാർടിയിൽനിന്ന്‌ ബിജെപി സംസ്‌ഥാന പ്രസിഡന്റ്‌ പി എസ്‌ ശ്രീധരൻ പിള്ളക്ക്‌ രൂക്ഷ വിമർശനം.

കേരളത്തിൽനിന്ന്‌ മൂന്ന്‌ സീറ്റ്‌ വരെ കേന്ദ്ര നേതൃത്വം പ്രതീക്ഷിച്ചിരുന്നു. എന്നാൽ കനത്ത പരാജയം നേരിട്ടതോടെ  വിമർശനം അധ്യക്ഷനും നേരെ നീണ്ടു. ശ്രീധരന്‍ പിള്ളയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്നും  ആവശ്യമുയർന്നു.

പ്രചാരണത്തില്‍ ഏകോപനമുണ്ടായില്ലെന്നും ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനകള്‍ പലതും തിരിച്ചടിയായെന്നും  തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ അഭിപ്രായമുയർന്നതായി സൂചന. ചര്‍ച്ചയില്‍ പങ്കെടുത്തു ഭൂരിപക്ഷം പേരും ശ്രീധരന്‍ പിള്ളക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതയാണ് അറിയുന്നത്. എന്നാൽ വിമര്ശിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. തനിക്കെതിരെ പ്രചരിക്കുന്നത് കൂടുതലും തെറ്റായ കാര്യങ്ങളാണ്. പാർട്ടി ഒറ്റക്കെട്ടാണ്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ക്രൂശിക്കപ്പെട്ടെന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപിയുടെ പ്രകടനത്തില്‍ തൃപ്തിയില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം  അറിയിച്ചിരുന്നെങ്കിലും താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ച കേരള ഘടകത്തെ കേന്ദ്രമന്ത്രി നേരിട്ടുവിളിച്ച് അഭിനന്ദിച്ചുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ബിജെപിയില്‍ നേതൃമാറ്റം ആവശ്യമില്ലെന്ന് മുതിർന്ന നേതാവ്‌ എം ടി രമേശും പറഞ്ഞു. തെരഞ്ഞെടുപ്പുഫലം നോക്കിയല്ല ബിജെപി.പ്രസിഡന്റിനെ തീരുമാനിക്കുന്നതെന്നും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ട്ടുത്തരവാദിത്തത്തോടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

No comments:

Powered by Blogger.