![]() |
രാജ്യം നാളെ തെരെഞ്ഞെടുപ്പു ഫലത്തെ നേരിടുമ്പോൾ ഏറ്റവും കൂടുതൽ പ്രവചനാതീതമായ സംഭവ വികാസങ്ങൾ ഉണ്ടാവുക ഇന്ത്യൻ ഓഹരി വിപണികളിലാകും എന്നതിൽ തർക്കമില്ല .എക്സിറ്റ് പോൾ ഫലം ഞായറാഴ്ച പുറത്തു വന്നതിന്റെ പിന്നാലെ ഈ വാരം വിപണി ആരംഭിച്ചപ്പോൾ നീണ്ട 10 വർഷത്തിനു ശേഷമുള്ള ഒരു വിപണി ദിനത്തിലെ ഏറ്റവും വലിയ കുതിപ്പിനാണ് ഇന്ത്യൻ ഓഹരി വിപണികൾ സാക്ഷിയായത് .ഒരു ഘട്ടത്തിൽ നിഫ്റ്റി 12000 കടന്നേക്കും എന്ന് വരെ തോന്നി .പൊതുവേ കാര്യമായ നേട്ടം രേഖപ്പെടുത്താതെ മുന്നോട്ടു പോയിരുന്ന ഇന്ത്യൻ ഓഹരി വിപണികളിൽ വിപണ നേട്ടത്തിന്റെ സർജിക്കൽ സ്ട്രൈക്ക് തന്നെയായിരുന്നു എക്സിറ്റ് പോൾ ഫലത്തെ തുടർന്ന് വിപണിയിൽ പ്രതിഫലിച്ചത് .അമേരിക്ക ചൈന വ്യാപാര തർക്കം ഏഷ്യൻ ഓഹരി വിപണികളെ ബാധിച്ചതിന്റെ ഭാഗമായി കൂപ്പു കുത്തിയ ഇന്ത്യൻ വിപണിയിൽ നഷ്ടം രേഖപ്പെടുത്തിയ പ്രമുഖ ഷെയറുകളെല്ലാം തന്നെ തിരിച്ചു വരവിന്റെ പാതയിലാണ് .ഇലക്ഷൻ ട്രെൻഡിന്റെ തിളക്കത്തിൽ എസ് ബി ഐ 340 രൂപയ്ക്കു മുകളിൽ മുന്നേറും എന്ന പ്രവചനങ്ങൾ അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്ന രീതിയിലാണ് കഴിഞ്ഞ വിപണി ദിനങ്ങളിൽ എസ് ബി ഐ നേട്ടം സ്വന്തമാക്കിയത് .ബാങ്ക് നിഫ്റ്റി 1000 പോയിന്റ് മറി കടന്നത് വരും ദിനങ്ങളിൽ ബാങ്കിംഗ് മേഖലയിലെ ഷെയറുകൾ കൂടുതൽ കരുത്തു കാട്ടും എന്ന പ്രതീക്ഷയാണ് നൽകുന്നത് .ക്വാർട്ടർ റിസൾട്ട് നേട്ടം ഉണ്ടാക്കിയില്ലെങ്കിലും അപ്രതീക്ഷിത മുന്നേറ്റം തുടർച്ചയായി സമ്മാനിക്കുന്ന യെസ് ബാങ്ക് മാജിക് നാളെ സംഭവിച്ചേക്കും എന്ന് പ്രതീക്ഷിക്കാം .ഓട്ടോ മൊബൈൽ മേഖലയിൽ ടാറ്റ മോട്ടേഴ്സ് പഴയ പ്രതാപം തിരിച്ചു പിടിക്കുമോ എന്നും നാളെ വ്യക്തമാകും .ബാങ്കിംഗ് ,ഓട്ടോ മൊബൈൽ ,ഇൻഫ്ര ,ഫാർമ്മ ,ഐ ടി തുടങ്ങി എല്ലാ മേഖലയിലും ഉള്ള ഷെയറുകൾ നാളെ വിപണി നേട്ടം സ്വന്തമാക്കും എന്ന ശുഭപ്രതീക്ഷയിലാണ് നിക്ഷേപകർ .റിലയൻസ് അനുബന്ധ ഷെയറുകൾ നാളെ ലാഭത്തിലേക്ക് റാലി നടത്തുമോ എന്ന് കാത്തിരുന്നു കാണാം .എന്തായാലും ഈ അടുത്ത കാലത്തൊന്നും ദൃശ്യമാകാത്ത ആശങ്കയും പ്രതീക്ഷയും പ്രവചനങ്ങളും നാളെ ഓഹരി വിപണിയിൽ ത്രില്ലിംഗ് നിമിഷങ്ങൾ തന്നെയാകും സമ്മാനിക്കുക ..
ശരത് കുമാർ
ബിസിനസ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്
Chat conversation end
Type a message...
"ഇന്ത്യൻ ഓഹരി വിപണികളിൽ നാളെ എന്തു സംഭവിക്കും ..?.. ലോകം മുഴുവൻ ഉറ്റു നോക്കുന്നു"
Reviewed by Pen India News
on
May 22, 2019
Rating: 5

Tags :
സാമ്പത്തികം
No comments: