രാജി വെയ്ക്കരുത് .രാഹുലിനെ പിന്തുണച്ചു സ്റ്റാലിനും

ലോക്സഭ തെരെഞ്ഞെടുപ്പ് പരാജയം ആശങ്ക വിതച്ച കോൺഗ്രസ് രാഷ്ട്രീയത്തിൽ ഓരോ ദിവസവും നേതൃത്വവുമായി ബന്ധപെട്ടു ആശങ്കൾ നിറയുന്നതിനിടെ ശശി തരൂരിന് പിന്നാലെ രാഹുൽ ഗാന്ധിയെ പിന്തുണച്ചും പ്രകീർത്തിച്ചും ഡി എം കെ നേതാവ് എം കെ സ്റ്റാലിനും മുന്നോട്ടു വന്നു .കോൺഗസ് അധ്യക്ഷപദം ഒഴിയാൻ രാഹുൽ ഗാന്ധി തയാറെടുക്കുന്നു എന്ന മാധ്യമ വാർത്തകൾ വന്നത് മുതൽ രാഹുലിനെ പിന്തിരിപ്പിക്കാൻ പരമാവധി സമ്മർദ്ദം ചെലുത്തുകയാണ് നേതാക്കൾ .കോൺഗ്രസിനെ ദേശിയ തലത്തിൽ നയിക്കാൻ രാഹുൽ ഗാന്ധിയാണ് യോഗ്യൻ എന്ന പ്രസ്താവനയുമായി ശശി തരൂർ എം പി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു .തെരെജെടുപ്പിൽ പരാജയപെട്ടുവെങ്കിലും ജനങളുടെ ഹൃദയം കീഴടക്കിയതിൽ രാഹുൽ ഗാന്ധി വിജയിച്ചു എന്നാണ് സ്റ്റാലിന്റെ അഭിപ്രായം .തമിഴ്‌നാട്ടിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ രാഹുല്‍ സ്റ്റാലിനെ അഭിനന്ദിച്ചു. ആകെയുള്ള 38 ലോക്‌സഭാ സീറ്റുകളില്‍ 37 എണ്ണത്തിലും ഡി എം കെ നേതൃത്വം നല്‍കിയ മതേതര പുരോഗമന സഖ്യമാണ് വിജയിച്ചത്.മുതിര്‍ന്ന നേതാക്കളിൽ  ചിലർ രാജിതീരുമാനത്തില്‍നിന്ന് പിന്നോട്ട് പോകണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിക്കണമെന്നാണ് രാഹുൽ ഗാന്ധി നൽകിയ നിർദേശം .

No comments:

Powered by Blogger.