മോദിയോട് മുട്ടാൻ ഞാനില്ല: രാജിവെക്കാൻ സന്നദ്ധത അറിയിച്ച് രാഹുൽ

മോദിയോട് മുട്ടാൻ ഞാനില്ല: രാജിവെക്കാൻ സന്നദ്ധത അറിയിച്ച് രാഹുൽ


രാജ് ബബ്ബാർ,  യോഗേന്ദ്ര മിശ്ര, എച്ച്.കെ പാട്ടിൽ, നിരഞ്ജന്‍ പട്‌നായിക്ക് തുടങ്ങിയവരാണ് ഇപ്പോൾത്തന്നെ രാജി സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ കോൺഗ്രസ്സ് സർക്കാരിനോടുള്ള എതിർപ്പായിരുന്നു മോദി അധികാരത്തിൽ വരാൻ കാരണമെങ്കിൽ, ഇത്തവണ രാഹുലിന്റെ കഴിവ് കൊണ്ടും, ദീര്ഘവീക്ഷണമില്ലായ്മയും ആണ് പരാജയത്തിന് കാരണമെന്നാണ് മുറവിളികൾ ഉയരുന്നത്. അതിലെല്ലാമുപരി എൻ ഡി എ ഒന്ന് സർക്കാർ നടത്തിയ ഫരണപരിഷ്കാരങ്ങൾ തന്നെയാണ് മോദിയെ ഇത്ര വലിയ നേട്ടത്തിൽ എത്തിച്ചത്.  ആദ്യമായാണ് ഏതെങ്കിലുമൊരു പാർട്ടി അമ്പതു ശതമാനത്തിനു മുകളിൽ വോട്ടുകൾ നേടുന്നത്.

തുടര്‍ച്ചയായി രണ്ടാം തവണയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജൈത്രയാത്ര തുടരുന്ന ബിജെപിക്കും നരേന്ദ്ര മോദിക്കും ഒരു ഘട്ടത്തില്‍പ്പോലും വെല്ലുവിളി ഉയര്‍ത്താനാകാതെയാണ് കോണ്‍ഗ്രസ് അടിയറവു പറഞ്ഞത്. പ്രമുഖര്‍ക്കെല്ലാം കാലിടറിയപ്പോള്‍ അവസാന പ്രതീക്ഷയായിരുന്ന പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പോലും സ്വന്തം മണ്ഡലത്തില്‍ പരാജയപ്പെട്ടു. കനത്ത തോല്‍വിയുടെ ആഘാതം താങ്ങാനാവാതെ നേതാക്കള്‍ കൂട്ടത്തോടെ രാജി വെക്കുകയാണ്.

തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയേത്തുടര്‍ന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ അദ്ധ്യക്ഷ സ്ഥാനം രാജി വെക്കാനുള്ള സന്നദ്ധത ഇന്നലെ തന്നെ അറിയിച്ചു കഴിഞ്ഞിരുന്നു. നാളെ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.

ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ രാജ് ബബ്ബാര്‍ രാഹുല്‍ ഗാന്ധിക്ക് രാജിക്കത്തയച്ചു.  ഫത്തേപൂര്‍ സിക്രിയില്‍ മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടിരുന്നു. വര്‍ഷങ്ങളായി ഗാന്ധി കുടുംബം കൈയ്യടക്കി വെച്ചിരുന്ന അമേഠി മണ്ഡലത്തില്‍ ചരിത്രം കുറിച്ചു കൊണ്ട് ബിജെപിയുടെ സ്മൃതി ഇറാനി വിജയിച്ചതോടെ അമേഠിയിലെ ജില്ല അദ്ധ്യക്ഷന്‍ യോഗേന്ദ്ര മിശ്രയും രാജി വച്ചു. കര്‍ണ്ണാടക പ്രചാരണ തലവന്‍ എച്ച്.കെ പാട്ടിലും സ്ഥാനം രാജി വെച്ചു. ഒഡീഷയില്‍ നിന്നും കോണ്‍ഗ്രസ് പൂര്‍ണ്ണമായി തുടച്ചു നീക്കപ്പെട്ടതോടെ ഒഡീഷ പാര്‍ട്ടി അദ്ധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായിക്കും സ്ഥാനം രാജി വച്ചു കഴിഞ്ഞു.

വരുംദിവസങ്ങളിൽ പാർട്ടിയിൽ നിന്ന് വലിയ കൊഴിഞ്ഞു പോക്കുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

No comments:

Powered by Blogger.