ഇലക്ഷൻ ട്രെൻഡുകൾ ഓഹരി വിപണിയിലേക്ക് ... ഇന്ത്യൻ വിപണികൾ കുതിക്കുന്നു ...



നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയ വിപണി ദിനങ്ങൾ തെരെഞ്ഞെടുപ്പു ഫലം അടുത്തതോടെ മികച്ച രീതിയിൽ തിരിച്ചു കയറുന്നു .കഴിഞ്ഞ ദിവസങ്ങളിൽ ഈ സാമ്പത്തിക വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് തകർന്ന ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നേട്ടമുണ്ടാക്കി. സെൻസെക്സ് ദിവസങ്ങൾക്കു ശേഷം 500 പോയിൻറിനു മുകളിൽ നേട്ടമുണ്ടാക്കിയത് ശ്രദ്ധേയമായി .അമേരിക്ക - ചൈന വ്യാപാര തർക്കം സാരമായി ബാധിച്ച വിപണി ഇലക്ഷൻ ഫലം അടുത്തതോടെ പ്രവചനാതീതമായ രീതിയിൽ ചാഞ്ചാടുകയാണ് .മെയ് 19 ന് അവസാന ഘട്ട തിരെഞ്ഞെടുപ്പ് നടക്കുകയും അന്നേ ദിവസം വൈകിട്ട് എക്സിറ്റ് പോൾ ഫലങ്ങളും വിപണിയെ കാര്യമായി സ്വാധീനിച്ചതായി പൊതുവേ വിലയിരുത്തപ്പെടുന്നു .ഐ ടി മേഖലയിലെ ചലനങ്ങൾ പൊതുവേ നിരാശജനകമായിരുന്നു .ആ ട്ടോ മൊബൈൽ രംഗത്ത് ഹീറോ മോട്ടോ കോർപ് ,മാരുതി സുസുക്കി ,ബജാജ് ആ ട്ടോ തുടങ്ങിയവയുടെ ഷെയറുകൾ ഇന്ന് നേട്ടം കരസ്ഥമാക്കി .ബാങ്കിംഗ് മേഖലയിൽ ഇന്ന് ദൃശ്യമായ പോസിറ്റീവ് ചലനത്തിൽ എസ് ബി ഐ ,ഐസി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്കുകൾ നേട്ടം രേഖപ്പെടുത്തി. പ്രതീക്ഷയോടെ നിക്ഷേപകർ കാത്തിരുന്ന യെസ് ബാങ്കിന്റെ ഷെയർ വില മുന്നോട്ടു കാര്യമായ രീതിയിൽ കുതിക്കാത്തത് ആശങ്കയുണർത്തുന്നുണ്ട് .നിഫ്റ്റി ദിവസങ്ങൾക്കു ശേഷം 11 300 നു മുകളിൽ പോയിൻറ് തിരിച്ചു പിടിച്ചത് ഒരു ശുഭപ്രതീക്ഷയാണ് .ആഗോളതലത്തിൽ ഉള്ള കാരണങ്ങൾ വിപണിയെ ബാധിക്കാത്ത ഒരു ദിനമാണ് ഇന്ന് വിപണിയിൽ ഉണ്ടായിരുന്നത് .ഇന്ന് വിപണി അവസാനിക്കുമ്പോൾ സെൻ സെക്സ് 537 .29 പോയിൻറ് നേട്ടത്തിൽ 37 930 .77 ലും നിഫ്റ്റി 150 പോയിൻറ് നേട്ടത്തിൽ 114 07.20 ലുമാണ് ക്ലോസ് ചെയ്തു .ഇലക്ഷൻ ഫലം പുറത്തു വരാനിരിക്കെ അടുത്ത വാരം ഇന്ത്യൻ ഓഹരിയിലെ വിപണി നിലവാരത്തിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകളും ട്രെൻഡുകളും പരമാവധി പ്രയോജനപ്പെടുത്താൻ നിക്ഷേപകരുടെ ഭാഗത്ത് നിന്ന് ശ്രമങ്ങൾ ഉണ്ടാവും .. ശരത് കുമാർ ബിസിനസ് ഡെസ്ക് പെൻ ഇന്ത്യ ന്യൂസ്

No comments:

Powered by Blogger.