പോലീസ് പോസ്റ്റല്‍ വോട്ട് ക്രമക്കേട് : രമേശ് ചെന്നിത്തലയുടെ ഹർജി ഇന്ന്

Kochin: പോലീസ് പോസ്റ്റല്‍ വോട്ട് ക്രമക്കേട് ആരോപണത്തില്‍ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത് വരെ പുറത്ത് വന്ന എല്ലാ പോസ്റ്റല്‍ വോട്ട് തിരിമറിയിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ രമേശ് ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ ഇടപെടാന്‍ ഹൈക്കോടതിയ്ക്ക് അനുമതിയില്ലെന്നും, ക്രമക്കേട് ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷം ഹര്‍ജി നല്‍കുമെന്നാണ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. തെരഞ്ഞെടുപ്പ് തുടങ്ങിയാല്‍ നടപടി അവസാനിക്കുന്നത് വരെ തടസ്സം ഉണ്ടാക്കാന്‍ പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങമൂലത്തില്‍ പറയുന്നു

No comments:

Powered by Blogger.