എ ഐ വൈ എഫിൽ ചേർന്നു. ആക്രമണമെന്ന പതിവ് കലാപരിപാടി പുറകെ


പിറവം: എഎൈവൈഎഫ് മുനിസിപ്പല്‍ ജോയിന്റ് സെക്രട്ടറിയെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ജോയിന്റ് സെക്രട്ടറി അനന്തു വേണുഗോപാലിനെ ആക്രമിച്ച കേസിലാണ് ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി നിധിന്‍ രാജിനും ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. അനന്തുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ച രാത്രി അനന്തുവിന്റെ വീടിന് സമീപമായിരുന്നു ആക്രമണം. ഇയാളുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാല അക്രമിസംഘം തട്ടിയെടുത്തതായും പരാതിയുണ്ട്. പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

ഒന്നര വര്‍ഷം മുന്‍പ് അനന്തു ഉള്‍പ്പെടെ ഡിവൈഎഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സംഘം ആളുകള്‍ എഐവൈഎഫില്‍ ചേര്‍ന്നതോടെയാണ് തര്‍ക്കം ആരംഭിക്കുന്നത്. ഇതിന് ശേഷം പലപ്പോഴായി ഇവര്‍ തമ്മില്‍ ചേരി തിരിഞ്ഞ് ആക്രമണം ഉണ്ടായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് സമീപവും ഇവര്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

No comments:

Powered by Blogger.