ശൈലി മാറ്റില്ല: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിലെ തോൽവി ഒരു സ്ഥിരമായ സവിധാനമാണെന്നു  ആരും തെറ്റിദ്ധരിക്കേണ്ടന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. മോഡിയുടെ ഭരണം വീണ്ടും വരരുത് എന്ന ആഗ്രഹിക്കുന്ന ജനങ്ങൾ കേരളത്തിലുണ്ട്. അവരിൽ ഒരു വിഭാഗം ഞങ്ങൾക്കും വോട്ട് ചെയ്യുന്നവരാണ്. ആ വോട്ടുകൾ ലഭിച്ചില്ല. ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് എന്ന ചിന്ത ആളുകൾക്ക് ഉണ്ടായി.

കോൺഗ്രസ്സ് അധികാരത്തിൽ വരുമെന്നാണ് കേരളത്തിലെ ജനങ്ങൾ ചിന്തിച്ചത്.
രാജസ്ഥാൻ , ചത്തീസ്‌ഗഡ്‌, മധ്യപ്രദേശ് ഇവിടെയൊക്കെ കോൺഗ്രസ് തകർന്നു. അവിടങ്ങളിലൊക്കെ വോട്ടു പിടിച്ചു അവർ അധികാരത്തിൽ വരുമെന്ന് തെറ്റിദ്ധരിച്ചു.

ശബരിമല തെരഞ്ഞെടുപ്പ‌് ഫലത്തെ ബാധിച്ചിട്ടില്ല.  ശബരിമല ബാധിച്ചിരുന്നെങ്കിൽ ഗുണം കിട്ടേണ്ടിയിരുന്നത് ബിജെപിക്കായിരുന്നു. പത്തനംതിട്ടയിലടക്കം ബിജെപി മൂന്നാമതായി. വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി ജനങ്ങളുടെ ഇടയിൽ ചില തെറ്റിദ്ധാരണകൾ നടന്നിട്ടുണ്ട്. അത് ഞങ്ങൾ പരിശോധിക്കും.

രാജിക്കാര്യം സംസ്ഥാനത്ത് ഒരു സർക്കാർ അധികാരത്തിൽ ഉള്ളപ്പോൾ തെരഞ്ഞെടുപ്പിൽ ഭരണ കക്ഷിക്ക‌് പരാജയം നേരിട്ടാൽ പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ പേരിൽ രാജി ആവശ്യമില്ല. ജനങ്ങളുടെ മനസ്സിൽ സർക്കാരിന് സ്ഥാനമുണ്ട‌്. തന്റെ രീതികൾ ഇങ്ങനെതന്നെ തുടരും. ഞാൻ ഇതുവരെയെത്തിയത് ഈ ശൈലി കണ്ടാണ്. അത് മാറ്റാൻ തല്ക്കാലം ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  'എന്റെ ശൈലി എന്റെ ശൈലിയാണ്.  അതിനു മാറ്റമൊന്നും ഉണ്ടാകില്ല.

തോൽവിയുടെ വിവിധ വശങ്ങൾ ഞങ്ങൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments:

Powered by Blogger.