തികഞ്ഞ ആത്മവിശ്വാസത്തോടെ കെ സുരേന്ദ്രൻ: മരണവീടുകളിൽ ആശ്വാസം പകർന്നും, പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചും ആവേശം വിതറി
രാവിലെ ക്ഷേത്ര സന്ദർശനത്തിന് ശേഷം നേരെ പോയത് തിരുവല്ല ഓതറയിലേക്ക്. ഒരു ആർ എസ് എസ് പ്രവർത്തകന്റെ മരണാന്തര ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചതിനു ശേഷം വടശേരിക്കരയിലേക്ക് യാത്ര. അവിടെ സേവാ ഭാരതി പണിയുന്ന വീടുകളുടെ പുരോഗമങ്ങൾ വിലയിരുത്തി. തുടർന്ന് റാന്നിയിലെ പ്രവർത്തകരുമായി ഒത്തു ചേരൽ. നിർണായകമായ വോട്ടെണ്ണൽ ദിനത്തിന്റെ തലേ ദിവസം സമ്മർദ്ദങ്ങളൊന്നുമില്ലാതെ കെ സുരേന്ദ്രൻ പ്രചാരണ കാലത്തെന്നപോലെ മണ്ഡലം മുഴുവൻ ഓടി നടക്കുകയാണ്.
കഴിഞ്ഞ രണ്ടാഴ്ചയായി ആയുർവേദ ചികിത്സയിലായിരുന്നു. ശബരിമല സമരത്തിനിടയിലും, മറ്റു ജനകീയ സമരങ്ങളിൽ ഏർപ്പെട്ടപ്പോഴും കേരള പോലീസ് നടുവിനും, പുറത്തും കൊടുത്ത സമ്മാനത്തിന്റെ ബാക്കി പത്രം. ഇന്നുച്ചയോടു കൂടിയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെത്തതെങ്കിലും ഒരു കോളേജ് വിദ്യാർഥിയെ പോലെ പതിവായി ആശുപത്രിയിൽ നിന്ന് കട്ട് ചെയ്ത് ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ പോകുമായിരുന്നു കെ എസ്.
സുരേന്ദ്രന്റെ എതിർ സ്ഥാനാർഥികൾ രണ്ടു പേരും ജന പ്രതിനിധികളാണ്. തെരെഞ്ഞെടുപ്പ് കഴിഞ്ഞു അവരെവിടെയെന്ന് മാമാധ്യമങ്ങൾക്കു പോലും അറിയില്ല. ജില്ലയിലെ ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ പറയുന്നു. കഴിഞ്ഞ ഒരു മാസത്തിനകം കെ സുരേന്ദ്രനെ ഞാൻ എട്ടു തവണ കണ്ടു. കണ്ടപ്പോഴൊക്കെ സാധാരണ പാർട്ടി പ്രവർത്തകർക്കൊപ്പമാണ് കെ എസ് ഉണ്ടായിരുന്നത്. രാഷ്ട്രീയമായി എതിർപക്ഷത്താണെങ്കിലും ഏറെ പ്രതീക്ഷയോടയാണ് കെ സുരേന്ദ്രനെ കാണുന്നതെന്ന് അദ്ദേഹം തുടർന്നു.
നാളെ വോട്ടെണ്ണലാണ്. രാവിലെ ഇലന്തൂർ ഗണപതി ക്ഷേത്രത്തിൽ പോകും. അവിടെനിന്നു കണ്ണനെ കാണാൻ ആറന്മുളയിലേക്ക്. തുടർന്ന് പാർട്ടിപ്രവർത്തകർക്കൊപ്പം മാരാർജി ഭവനിൽ വന്നു വോട്ടെണ്ണൽ കാണും. "എന്റെ വോട്ടു മാത്രമല്ലല്ലോ വിഷയം. ഞാൻ പാർട്ടി ജനറൽ സെക്രട്ടറി ആണ്, കേരളത്തിൽ വലിയ പ്രതീക്ഷ പാർട്ടിക്കുണ്ട്. ഇവിടെ ആരൊക്കെ ജയിച്ചാലും മോദിയുടെ വിജയമല്ലേ യഥാർഥത്തിൽ നാമെല്ലാം കാത്തിരിക്കുന്ന വിജയം. അദ്ദേഹം നയിക്കുന്ന സഭയിലേക്കു കടന്നു ചെല്ലാൻ ആരാണ് ആഗ്രഹിക്കാത്തത്." പെൻ ഇന്ത്യ ന്യൂസിന്റെ പ്രത്യേക പ്രധിനിധിയോട് കെ സുരേന്ദ്രൻ മനസ്സ് തുറന്നു.
penindianews/specialstory
vwry good
ReplyDelete