വോട്ടെണ്ണൽ കേന്ദ്രത്തിൽ കേരള പോലീസ് കയറേണ്ട: കേന്ദ്ര സേന നോക്കിക്കോളും
വോട്ടെണ്ണൽ കേന്ദ്രത്തിൽ പൊലീസിന് പ്രവേശനമില്ലെന്നു മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ റിക്കാ റാം മീണ. കേന്ദ്രസേനക്ക് മാത്രമായിരിക്കും പ്രവേശനം. പ്രവേശനം. കൗണ്ടിങ് സ്റ്റേഷന് പുറത്തെ സുരക്ഷ കേരള ആംഡ് പോലീസിനായിരിക്കും. അതിനു പുറത്തുള്ള സുരക്ഷ മാത്രമായിരിക്കും കേരള പൊലീസിന്. നറുക്കെടുപ്പിലൂടെ 5 ബൂത്തുകളിലെ വിവിപാറ്റ് കർശനമായി എണ്ണും...സ്ട്രോങ് റൂമിൽ നിന്ന് ഒരു ഇവിഎം മെഷീൻ മാത്രമേ ഒരു സമയം കൗണ്ടിങ് ടേബിളിലേക്ക് കൊണ്ടു വരൂ. കൗണ്ടിങ് സ്റ്റേഷനിൽ ജനറൽ ഒബ്സർവർമാർക്കു മാത്രം മൊബൈൽ ഉപയോഗിക്കാം. രാത്രി 8 മണിയോടു കൂടി വോട്ടെണ്ണൽ അവസാനിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടീക്കാറാം മീണ പറഞ്ഞു.
No comments: