ട്രെയിൻ യാത്ര വേളയിൽ ആശങ്ക വേണ്ട .. മിസിംഗ് കാർട്ട് ഒപ്പമുണ്ട്

ട്രെയിൻ യാത്രയ്ക്കിടയിൽ യാത്രക്കാർ മറന്നു വെച്ചു പോകുന്നതും നഷ്ടപ്പെടുന്നതുമായ വസ്തുക്കൾ തിരികെ നൽകാൻ ഓൺലൈൻ സൗകര്യം ലഭ്യമാകുന്നു .മിസിംഗ് കാർട്ട് എന്ന പേരിലുള്ള ഓൺലൈൻ പ്ളാറ്റ്ഫോം ആണ് ഇതിനായി റെയിൽവേ ഒരുക്കിയിട്ടുള്ളത് .Missingcart.com എന്നാണ് വെബ് സൈറ്റ് അഡ്രസ് .ഈ വെബ്സൈറ്റിന്റെ ഹോം പേജിൽ ആർ പി എഫ് ഹെൽപ് ലൈൻ നമ്പർ ,നഷ്ടപ്പെടുന്നതും റെയിൽവേ അധികൃതർക്ക് ലഭിച്ചതുമായ വസ്തുക്കളുടെ വിവരങ്ങൾ എന്നിവ ഉണ്ടായിരിക്കും .റെയിൽവേയ്ക്ക് കണ്ടു കിട്ടുന്ന വസ്തുക്കളുടെ വിവരങ്ങൾ ഈ വെബ്സൈറ്റിൽ പരസ്യപ്പെടുത്തുന്നതോടെ യാത്രക്കാർക്ക് വേഗത്തിൽ നഷ്ടപ്പെടുന്ന, സാധനങ്ങൾ ലഭ്യമാകും എന്നാണ് കരുതുന്നത് .റെയിൽവേ ആവിഷ്കരിച്ച ഈ പദ്ധതി ആദ്യ ഘട്ടത്തിൽ പരീക്ഷണാർത്ഥം തിരുവനന്തപുരം റെയിൽവേ ഡിവിഷൻ പരിധിയിലാണ് നടപ്പിലാക്കുക .കൂടുതൽ യാത്ര - സൗഹൃദ പദ്ധതികൾ റെയിൽവേ അവതരിപ്പിക്കാൻ സാധ്യതയുണ്ട്

No comments:

Powered by Blogger.