അടൂർ പ്രകാശ്: ഏറ്റവും മിടുക്കനായ എം എൽ എ കളമൊഴിയുന്നു
സത്യത്തിൽ കേരളം രാഷ്ട്രീയത്തിൽ പത്തനംതിട്ടയിൽ നിന്ന് അതിശക്തരായ കോൺഗ്രസ്സ് നേതാക്കളുടെ ഒരു പട തന്നെ ഉണ്ടായിരുന്നു. എന്നാൽ ഏറ്റവും ഉയർന്ന പദവിയിലെത്തിയത് പി ജെ കുര്യൻ ആയിരുന്നു. മലയാലപ്പുഴ ഗോപാല കൃഷ്ണൻ, എം സി ചെറിയാൻ എന്നീ നേതാക്കൾ വലിയ പ്രതീക്ഷ പുലർത്തിയ കാലം. പക്ഷെ കാലം അവരെ പിജെ കുര്യനോളം വളരാൻ അനുവദിച്ചില്ല. ജന മനസ്സുകളിൽ ഇത്ര ആഴത്തിൽ വേരോട്ടം നടത്തിയ നേതാക്കൾ ഇല്ലെന്നു തന്നെ പറയാം, ഇതിനിടയിലാണ് അടൂർ പ്രകാശ് എന്ന ജന നേതാവ് ഉയർന്നു വരുന്നത്. കോന്നി എന്ന നിയോജകമണ്ഡലത്തെ അടുർ പ്രകാശ് തന്റെ ഉള്ളം കയ്യിലെടുത്തു വെക്കുകയായിരുന്നു, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് തുടങ്ങിയ പത്തനംതിട്ട ജില്ലയിലെ ഏറ്റവും പിന്നോക്കം നിന്ന പ്രദേശങ്ങളായിരുന്നു അദ്ദേഹത്തിന് കിട്ടിയത്. എന്നാൽ ഇന്ന് ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി വലിയ മാറ്റമാണ് അടൂർ പ്രകാശ് ഈ മേഖലകളിൽ കൊണ്ട് വന്നത്. ഒരു ജനപ്രതിനിധി എങ്ങനെയായിരിക്കണം എന്ന് വൃത്തിയായി വരച്ചു കാട്ടുകയായിരുന്നു അദ്ദേഹം, കാലങ്ങളായി മണ്ഡലങ്ങൾ കൈവശം വച്ചിരുന്ന ചില നാട്ടു പ്രമാണിമാരുടെ, മുഖത്തടി കൊടുക്കുന്നതുപോലെയായി തന്റെ വികസന നേട്ടങ്ങൾ. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോന്നി മെഡിക്കൽ കോളേജ്. ഇനി അടൂർ പ്രകാശ് കോന്നി ക്കാരുടെ ഇഷ്ടനേതാവായി മാത്രം തുടരും. അദ്ദേഹത്തിന്റെ പ്രവർത്തങ്ങളുടെ നല്ല വശങ്ങൾ അനുഭവിക്കാൻ നും, ആറ്റിങ്ങലിനും മാത്രമാകും ഭാഗ്യം, ആറ്റിങ്ങൽ എം പി അടൂർ പ്രകാശിന് നിറഞ്ഞ അഭിനന്ദനങ്ങൾ.
,
പത്തനംതിട്ട ജില്ലയിലെ അടൂരിൽ എൻ. കുഞ്ഞുരാമന്റെയും വി.എം. വിലാസിനിയുടെയും മകനായി 1955 മേയ് 24-ന് ജനിച്ചു. ബി.എ, എൽ.എൽ.ബി, പഠനങ്ങൾ പൂർത്തിയാക്കി അഭിഭാഷകനായും ട്രേഡ് യൂണിയൻ നേതാവായും പ്രവർത്തിച്ചു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ഇദ്ദേഹം കെ.എസ്.യു. (ഐ) യുടെ സംസ്ഥാന ഘടകം വൈസ് പ്രസിഡന്റായി 1979 മുതൽ 1981 വരെ പ്രവർത്തിച്ചു. 1984 - മുതൽ 1988 വരെ പത്തനംതിട്ട ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റായും 1988 മുതൽ 1992 വരെ യൂത്ത് കോൺഗ്രസ് (ഐ) യുടെ ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1997-2001 വരെ കെ.പി.സി.സി യുടെ ജോയിന്റ് സെക്രട്ടറിയായും 1993-ൽ ഡി.സി.സി യുടെ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. 1992-ൽ അടൂർ പ്രകാശ് കെ.പി.സി.സി യുടെ മെംബറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയുടെ ഡയറക്ടറായും,, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷന്റെ പ്രസിഡന്റായും കോ-ഓപ്പറേറ്റീവ് അഗ്രിക്കൾച്ചർ സൊസൈറ്റിയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിയമസഭയിൽ ഇദ്ദേഹം പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് സഭകളിൽ കോന്നി മണ്ഡലത്തെ പ്രതിനിധീകരിച്ചു.
അടൂർ പ്രകാശ് ലോക സഭയിലേക്കു തെരെഞ്ഞെടുക്ക പെട്ടതിനെ തുടർന്ന് കോന്നി മണ്ഡലത്തിലെ നിയമസഭാ പ്രാധിനിത്യം രാജിവെക്കും. അതായത് ഇനി നീണ്ട അഞ്ചു വർഷമോ, ഒരു പക്ഷെ ജീവിതത്തിലൊരിക്കലുമൊ അദ്ദേഹം കോന്നി ക്കാരുടെ എം എൽ എ ആയില്ലെന്നു വരാം. കോന്നി മണ്ഡലത്തിലെ ജനങൾക്ക് അദ്ദേഹത്തിന് പകരം വെക്കാൻ വേറൊരു നേതാവില്ലെന്നതാണ് സത്യം.

No comments: