എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു: പിതാവ് അറസ്റ്റിൽ
പത്തനംതിട്ട: എട്ടുവയസ്സുകാരിയായ സ്വന്തം മകളെ നിരന്തരം പീഡിപ്പിച്ചിരുന്ന പിതാവ് പിടിയില്‍ . കൊടുമണ്‍ ചേരുവ സ്വദേശിയാണ് അറസ്റ്റിലായത് . ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
ഭാര്യ പിണങ്ങി പിരിഞ്ഞ് താമസിക്കുന്നതിനാല്‍ മൂന്ന് പെണ്‍കുട്ടികള്‍ ഇയാളുടെ മാതാവിെന്റ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ട ഇളയ കുട്ടിയാണ് മുത്തശ്ശിയോട് വിവരം പറഞ്ഞത്. മുത്തശ്ശി കൊടുമണ്‍ സ്റ്റേഷനിലെത്തി വിവരം ധരിപ്പിക്കുകയായിരുന്നു.
പൊലീസ് സംഘം വീട്ടില്‍നിന്ന് പ്രതിയെ പിടികൂടുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. പരിശോധനയില്‍ കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ ക്രൂരമായ പീഡനത്തെതുടര്‍ന്നുണ്ടായ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
No comments: