ഒമാനില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത


മസ്‌ക്കറ്റ്: ഒമാനില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറേബ്യന്‍ ഉപദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നതിനാല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ന്യൂനമര്‍ദം ശക്തമായതിനാല്‍ മസ്‌ക്കറ്റിലും സമീപപ്രദേശങ്ങളിലും കനത്ത മഴയുണ്ടാകുമെന്നും പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അപകട മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു

No comments:

Powered by Blogger.