വീണ തോറ്റില്ല. പത്തനംതിട്ടയിൽ ജയിച്ചു. ഇവിടെ രാഷ്ട്രീയ വിജയം ഇടതുമുന്നണിക്ക് തന്നെ
ഇത്രയേറെ പ്രതികൂല ഘടകങ്ങളുണ്ടായിട്ടും പത്തനംതിട്ടയിൽ വീണ ജോർജ് തിളക്കമാർന്ന മത്സരമാണ് കാഴ്ച വച്ചത്. ഒരുപക്ഷെ ആന്റോ ആന്റണി പിടിച്ച വോട്ടിൽ നിന്ന് 35, 000 വോട്ടു കൂടി കെ സുരേന്ദ്രൻ പിടിച്ചിരുന്നെങ്കിൽ വിജയം വീണാ ജോർജിനാകുമായിരുന്നു. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും വലിയ പിണറായി വിരുദ്ധ വികാരം നില നിന്നിരുന്നു എന്ന് കരുതിയിരുന്നതെങ്കിലും അവിടെയാണ് സി പി എം ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചത്. എതിർ സ്ഥാനാർഥിക്കു ചരിത്രത്തിലെ ഏറ്റവു കുറഞ്ഞ ഭൂരിപക്ഷം സമ്മാനിക്കാനായത് വീണാ ജോർജിന്റെ കഴിവില്ലാതെ മറ്റൊന്നുമായിരുന്നില്ല.
നിരവധി കയ്‌പേറിയ അനുഭവങ്ങളുണ്ടായിട്ടും പ്രചരണത്തിന്റെ ഒരു ഘട്ടത്തിലും വീണ തളർന്നില്ല. പാർട്ടിയിലെ ചില കേന്ദ്രങ്ങളിൽ നിന്ന് എതിർപ്പുണ്ടായിരുന്നു എന്ന വാർത്ത വന്നിട്ടും വീണ ജോർജ് വിട്ടു കൊടുത്തില്ല. കഴിഞ്ഞ തവണ (2014 ) എൽ ഡി എഫ് പത്തനംതിട്ടയിൽ നേടിയത് 3 ,02 ,651 വോട്ടുകളാണ് എങ്കിൽ ഇത്തവണ വോട്ടു നില നന്നായുയർത്തി 3,36,684 ആക്കി മാറ്റി.
പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി (ഐഎന്‍സി) 44243 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 3,80,927 വോട്ടുകള്‍ ആന്റോ ആന്റണിക്കു ലഭിച്ചപ്പോള്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ വീണാ ജോര്‍ജിന് (സിപിഎം) 3,36,684 വോട്ടുകളാണ് ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ (ബിജെപി) 2,97,396 വോട്ടുകളുമായി മൂന്നാം സ്ഥാനത്ത് എത്തി.
ബിഎസ്പിയുടെ ഷിബു പാറക്കടവനാണ് നാലാം സ്ഥാനത്ത്. 3,814 വോട്ടുകള്‍ ഷിബു പാറക്കടവന് ലഭിച്ചു. 3,352 വോട്ടുകള്‍ ലഭിച്ച നോട്ടയാണ് തൊട്ടുപിന്നില്‍. സ്വതന്ത്ര സ്ഥാനാര്‍ഥി വി.വീണയ്ക്ക് 1,809 വോട്ടുകളും എപിഒ ഐയുടെ ജോസ് ജോര്‍ജിന് 1,355 വോട്ടുകളും ലഭിച്ചു. എസ് യു സി ഐയുടെ ബിനു ബേബിക്ക് 622 വോട്ടുകള്‍ ലഭിച്ചു. 594 വോട്ടുകള്‍ ലഭിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി രതീഷ് ചൂരക്കോടാണ് ഏറ്റവും പിന്നില്‍. ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ പി.ബി. നൂഹ് ഫലപ്രഖ്യാപനം നടത്തി.
കേരളത്തിലങ്ങോളമിങ്ങോളം എൽ ഡി എഫ് തകർന്നടിഞ്ഞപ്പോഴും പിടിച്ചുനിൽക്കാനായത് വീണാ ജോർജിന്റെ കഴിവ് തന്നെയാണ്. പക്ഷെ താൻ പ്രതിനിധീകരിക്കുന്ന ആറന്മുള മണ്ഡലത്തിൽ വീണ പുറകിൽ പോയത് ഒരു പോരായ്മയാണ്. മൂന്നു വർഷത്തിന് ശേഷം നടന്ന തെരെഞ്ഞെടുപ്പിൽ താൻ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിൽ പരാജയപ്പെട്ടു പോയതിനു നിരവധി കാരണങ്ങളുണ്ടെങ്കിലും ആ കാരണങ്ങളെയെല്ലാം അതിജീവിക്കുന്നതായിരിക്കണമായിരുന്നു തന്റെ പ്രവർത്തനങ്ങൾ. അത് ഒരു പോരായ്മ തന്നെയാണ്.
ഏതെങ്കിലും സ്ഥാനാർഥി ജയിക്കുമെന്ന കരുതലിൽ ക്രോസ്സ് വോട്ടിങ് നടക്കാത്ത ഏക മണ്ഡലവും പത്തനംതിട്ട തന്നെ. പത്തനംതിട്ടയിലെ ജനങ്ങൾ തികച്ചും രാഷ്ട്രീയമായി തന്നെ വോട്ടു ചെയ്തു.

No comments: