ആർക്കിയോളജിക്കൽ എസ്കവേഷൻ അട്ടിമറിക്കാൻ പഞ്ചായത്തു ജീവനക്കാരുടെ ശ്രമം
അടൂര്‍: ഏനാദിമംഗലം പാറേക്കടവില്‍ ആർക്കിയോളജിക്കൽ എസ്കവേഷൻ അട്ടിമറിക്കാൻ പഞ്ചായത്തു ജീവനക്കാരുടെ ശ്രമം
ഏനാദിമംഗലം പാറേക്കടവില്‍ കേരള സര്‍വകലാശാല പ്രൊജക്ടിന്റെ ഭാഗമായി ഉത്ഘനനത്തിലേര്‍പ്പെട്ടിരുന്ന സംഘത്തോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള അഞ്ചംഗ സംഘം അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. പി.എച്ച്.ഡി. വിദ്യാര്‍ഥികളോടും അധ്യാപകരോടുമാണ് സംഘം മോശമായി പെരുമാറിയത്. വ്യാഴാഴ്ച വൈകിട്ട് ഖനനം നടത്തുന്നതിനായി സംഘം എത്തിയിരുന്നു. അതിനിടയിൽ ഖനനം നടക്കുന്നതിന് ചുറ്റും കെട്ടിയിരുന്ന വേലി ഭേദിച്ച് ഒരാൾ അകത്തു കടന്നു. ഇത് സംഘം ചോദ്യം ചെയ്തതാണ് ഗ്രാമപഞ്ചായത്ത് ജീവനക്കാരെ ചൊടിപ്പിച്ചത്.
ഏനാദിമംഗലം പഞ്ചായത്തിലെ ക്ലാര്‍ക്ക് ആണ് അകത്തു കടന്നു കയറിയത്. ഇത് ചോദ്യം ചെയ്ത സര്‍വകലാശാല അധ്യാപകനോട് ക്ലാർക്ക് തട്ടിക്കയറുകയും, തുടർന്ന് പഞ്ചായത്തിലെ മറ്റുള്ളവര്‍ അത് ഏറ്റുപിടിക്കുകയുമായിരുന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് സംഘം ഖനനം നടത്തുന്നതെന്നും, ഒന്നരയടി താഴ്ച്ചയില്‍ കുഴിക്കുന്നതിന് പഞ്ചായത്തിന്റെ അനുമതി വേണമെന്നും എല്ലാവരെയും നിയമത്തിന്റെ കുരുക്കില്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും സംഘം റഞ്ഞു.
അതെ സമയം കേന്ദ്രസര്‍ക്കാരിന്റെയും ജില്ല കളക്ടറുടെയും അനുമതി സംഘം വാങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ പഞ്ചായത്തു പ്രസിഡന്റും മറ്റും സംഘത്തിന് പൂർണ പിന്തുണ നല്കിയതായാണറിയുന്നത്.
No comments: