പഞ്ചാബ് നാഷണൽ ബാങ്ക് 4750 കോടി രൂപ നഷ്ടത്തിൽ

രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കുകളിലൊന്നായ പഞ്ചാബ് നാഷണൽ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ജനുവരി - മാർച്ച് പാദത്തിൽ 4750 കോടിയുടെ നഷ്ടം രേഖപ്പെടുത്തി .മുൻ വർഷം ഇതേ കാലയളവിൽ നഷ്ടം 13 .417 കോടി രൂപയായിരുന്നു .എങ്കിലും മൊത്തം നിഷ്ക്രിയ ആസ്തി ഡിസംബർ പാദത്തിൽ 18 .38 ശതമാനത്തിൽ നിന്ന് 15.50 ശതമാനത്തിലേക്ക് കുറഞ്ഞത് പഞ്ചാബ് നാഷണൽ ബാങ്കിനെ സംബന്ധിച്ചിടത്തോളം ആശ്വാസമായി .അറ്റ നിഷ്ക്രിയ ആസ്തി 8 .22 ശതമാനത്തിൽ നിന്ന് 6.56 ശതമാനമായും കുറഞ്ഞു .അറ്റ പലിശ വരുമാനം 3063 .36 കോടി രൂപയിൽ നിന്ന് 4200 കോടി രൂപ വർദ്ധിച്ചത് നേട്ടമായി .37 ശതമാനമാണ് വർദ്ധന


ശരത് കുമാർ 
ബിസിനസ് ഡെസ്ക് 
പെൻ ഇന്ത്യ ന്യൂസ് 

No comments:

Powered by Blogger.