കിട്ടുമ്മാനെയും കിങ്ങിണി കുട്ടനെയും രാഷട്രീയ കേരളം ഇനിയും മറന്നിട്ടില്ല: രജതജൂബിലി നിറവിൽ "ശതാഭിഷേകം" റേഡിയോ നാടകം
കേരള രാഷ്ടീയത്തിൽ ഏറെ ചൂടുപിടിച്ച രാഷ്ട്രീയ ചർച്ചകൾക്കും കോലാഹലങ്ങൾക്കും വഴിയൊരുക്കിയ റേഡിയോ നാടകമായിരുന്നു 1994 ൽ ആകാശവാണി പ്രക്ഷേപണം ചെയ്ത എസ് രമേശൻ നായരുടെ "ശതാഭിഷേകം".
അഖില കേരള റേഡിയോ നാടകോത്സവത്തിൽ ഉൾപ്പെടുത്തി ആകാശവാണി തിരുനന്തപുരം നിലയം പ്രക്ഷേപണം ചെയ്ത ശതാഭിഷേകത്തിലെ കിട്ടുമ്മാനെയും, കിങ്ങിണി കുട്ടനെയും രാഷ്ടീയ കേരളം ഇനിയും മറന്നിട്ടുണ്ടാവില്ല, അത്രക്ക് കോളിളക്കം സൃഷ്ടിച്ച നാടകമായിരുന്നു ശതാഭിഷേകം. കിട്ടുമ്മാനിലൂടെയും, കിങ്ങിണി കുട്ടനിലൂടെയും എസ് രമേശൻ നായർ ആവതരപ്പിച്ച കഥാപാത്രങ്ങൾ ആക്ഷേപഹാസ്യത്തിനപ്പുറം രാഷ്ടീയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടു.
"ശതാഭിഷേകം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെയും മകൻ കെ. മുരളിധരനെയും 'കളിയാക്കുന്നതും വിമർശിക്കുന്നതുമാണെന്ന് ആരോപണങ്ങൾ ഉയർന്നു. വിവാദം കൊടുമ്പിരി കൊണ്ടപ്പോൾ ഭരണകൂട ധാർഷ്ട്യത്തിന്റെ പ്രതികാരമെന്ന നിലയിൽ എസ് രമേശൻ നായരെ ആൻഡമാൻസിലേക്ക് നാടുകടത്തി. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ അതിരുകൾ ഭേദിച്ചിട്ടില്ലെന്ന ഉത്തമ ബോധ്യത്തിൽ ഉറച്ചു നിന്ന രമേശൻ നായർ 1996 ൽ പ്രോഗ്രാം എക്സിക്യൂട്ടീവ് എന്ന ഗസറ്റഡ് പോസ്റ്റിലിരിക്കെ സ്വയം വിരമിച്ചു. അപ്പോഴും 12 വർഷം ബാക്കിയുണ്ടായിരുന്നു. പിന്നിട് ശതാഭിഷേകം റേഡിയോ നാടകം DC കിഴക്കെ മുറിയുടെ അവതാരികയോടെ DC ബുക്ക്സ് പ്രസിദ്ധപ്പെടുത്തി. എണ്ണമറ്റ പതിപ്പുകൾ എണ്ണമറ്റ കോപ്പികൾ, ഒരു കണക്കുമില്ലാതെ ശതാഭിഷേകം വിറ്റഴിഞ്ഞു. അങ്ങനെ ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച " ശതാഭിഷേകം" പ്രസാധനത്തിലും ചരിത്രം. സൃഷ്ടിച്ചു.
കുങ്കുമം വാരികയിൽ " ശതാഭിഷേകം - പ്രക്ഷേപണം മുതൽ പ്രകാശനം വരെ എന്നൊരു പ്രത്യേക പതിപ്പുതന്നെ പ്രസിദ്ധികരിക്കുകയുണ്ടായി
Prof എം.കെ സാനു, നരേന്ദ്രപ്രസാദ്, ഡിസി കിഴക്കെ മുഴി, രാജൻ പി ദേവ് ,കണിയാപുരം രാമചന്ദ്രൻ ,കെ പി ഉമ്മർ, സുഗത കുമാരി, ജി എൻ പണിക്കർ ,ഡോ.എം.രാജീവ് കുമാർ, വി രാജകൃഷ്ണൻ, ഏഴാച്ചേരി രാമചന്ദ്രൻ എൻ എൻ പിള്ള തുടങ്ങി ഒട്ടേറെ പ്രമുഖർ നിരിക്ഷണങ്ങും വിലയിരുത്തലുകളും നടത്തി. 1975 ജനുവരി 17 ന് ആകാശവാണി തൃശ്ശൂർ നിലയത്തിൽ സബ് എഡിറ്ററായി ഒദ്യോഗിക ജീവിതം ആരംഭിച്ച എസ് രമേശൻ നായർ 1985 ൽ ആണ് തിരുവനന്തപുരം നിലയത്തിലേക്ക് ഉദ്യോഗക്കയറ്റം ലഭിച്ചത്.
പ്രോഗ്രാം എക്സിക്യൂട്ടീവ് പദവിയിലിരിക്കെയാണ് റേഡിയോ നാടകം "ശതാഭിഷേകം രചിച്ചത്" . നാടകം വിവാദമായതോടെ 1996 ൽ, I2 വർഷത്തെ സർവ്വീസ് ബാക്കി നിൽക്കെ ജോലി ഉപേക്ഷിച്ചു.
പങ്കജാക്ഷൻ അമൃത
30/5/19

No comments: