രാഹുൽ ഗാന്ധിയുടെ വയനാട് മത്സരം: വന്ന കോടികൾ എവിടെ?


വയനാട‌് ലോകസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച‌്  രൂക്ഷമായ കലാപ ക്കൊടിയാണ് വയനാട് കോൺഗ്രസ്സിൽ ഉയർന്നു വരുന്നത്.  രാഹുലിന്റെ സ‌്ഥാനാർത്ഥിത്വത്തോടെ തൽക്കാലം പത്തി മടക്കിയ ഗ്രൂപ്പ‌് വൈരവും പോരും പൂർവാധികം ശക്തിയോടെ മടങ്ങി വരുന്നു എന്നാണു സൂചനകൾ. തെരഞ്ഞെടുപ്പ‌് പ്രവർത്തനത്തിനായി ഒഴുക്കിയ  കോടികൾ വീതം വെച്ചത‌് സംബന്ധിച്ച തർക്കങ്ങളും ഉടലെടുത്തിരുന്നു. നേരത്തെ തന്നെ ഉണ്ടായിരുന്ന ഗ്രൂപ്പ‌് വൈരങ്ങളും  കോൺഗ്രസിനെ കൂടുതൽ കലാപകലുഷിതമാക്കും.


തെരഞ്ഞെടുപ്പ‌് പ്രവർത്തനത്തിന‌്   ഓരോ ബുത്ത‌് കമ്മറ്റിക്കും 27000 രൂപ വീതമാണ‌് നൽകിയത‌ന്നാണ് റിപോർട്ടുകൾ. കൂടാതെ ആദിവാസി ജനസംഖ്യ കൂടുതലുള്ള ബൂത്തുകൾക്ക‌് 15000 രൂപ വേറെയും നൽകി. എന്നാൽ ഈ പണം വീതം വെച്ചെടുത്തതല്ലാതെ പലയിടങ്ങളിലും പ്രവർത്തനം നടത്തിയില്ല.  തെരഞ്ഞെടുപ്പ‌് കമ്മറ്റികൾ നിഷ‌്ക്രിയമായിരുന്നു. ബോർഡുകളും മറ്റും കേന്ദ്ര തെരഞ്ഞെടുപ്പ‌് കമ്മറ്റി ഓഫീസിൽനിന്നാണ‌് എത്തിച്ചത‌്. ബോർഡുകളും പോസ‌്റ്ററുകളും എത്താത്ത ഇടങ്ങൾ പോലുമുണ്ടായി. പണം  വാങ്ങിയിട്ടും  പലരും പ്രവർത്തിച്ചില്ല.  മുഖ്യധാര മാധ്യമങ്ങളാണ‌് രാഹുലിനായി കൊണ്ട‌് പിടിച്ച‌് പ്രചാരണം നടത്തിയത‌്. എന്നാൽ താഴെ തട്ടിൽ എത്തേണ്ടിയിരുന്ന പ്രചാരണ സാമഗ്രികൾ വേണ്ടവണ്ണം എത്തിക്കാൻ കഴിഞ്ഞതേ ഇല്ല. 

ഏതായാലും രാഹുൽ ജയിക്കും എന്നതാണ് പ്രവർത്തകരെ ചിന്തിപ്പിച്ചത്.  എന്നാൽ പിന്നെ എന്തിനാണ് അധികം കാശ് മുടക്കുന്നത് എന്നാരെങ്കിലും ചിന്തിച്ചാൽ തെറ്റ് പറയാൻ കഴിയില്ല. എന്തായാലും കോൺഗ്രസ്സിന്റെ പരമോന്നത അധികാരി മത്സരിക്കുന്ന വീറും വാശിയുമൊന്നും വയനാട്ടിൽ കണ്ടില്ല.  അതൊക്കെ കാണണമെങ്കിൽ വാരാണാസിയിലോ, ഗാന്ധിനഗറിലോ ചെല്ലണമെന്നാണ് ചില മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ തന്നെ പറയുന്നത്.  മറിച്ചു രാഹുൽ വയനാട്ടിൽ വന്നതോടെ ഉണ്ടായ തരംഗത്തിൽ പല ബാക് ബെഞ്ച് മണ്ടന്മാരും ആദ്യ ബഞ്ചിൽ സ്ഥാനം പിടിക്കും. 

No comments:

Powered by Blogger.