കന്നഡ മണ്ണിലെ സൂര്യോദയം ... ദേശീയ രാഷ്ട്രീയത്തിൽ വരുന്നു ഒരു പുതിയ യൂത്ത് ഐക്കൺ ബാംഗ്ലൂരിൽ നിന്ന്

രാജ്യമാകെ നരേന്ദ്രമോദി തരംഗത്തിൽ ആവേശം അലയടിക്കുമ്പോൾ ഏറെ ശ്രദ്ധേയമാകുകയാണ് കർണാടകയിലെ ബാംഗ്ലൂർ സൗത്ത് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥി തേജസ്വി സൂര്യയുടെ വിജയം .ഒരു 28 വയസുകാരൻ പയ്യൻ മൂന്ന് ലക്ഷത്തിലധികം വോട്ടിലധികം ഭൂരിപക്ഷം നേടി രാജ്യത്തിൻറെ ശ്രദ്ധ ആകർഷിക്കുകയാണ് .സ്ഥാനാർഥി പ്രഖ്യാപനം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ വ്യക്തിത്വമാണ് തേജസ്വി സൂര്യ. യുവ അഭിഭാഷകൻ കൂടിയായ തേജസ്വി സൂര്യയെ മുൻ ബിജെപി നേതാവ് അനന്തകുമാർ പലതവണ പ്രതിനിധീകരിച്ച ലോകസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമ്പോൾ തെറ്റായ തീരുമാനം എന്ന് വിലപിച്ചവർക്കുള്ള മറുപടി കൂടിയായി മാറുന്നു തേജസ്വിയുടെ മിന്നുന്ന  വിജയം .അനന്തകുമാറിന്റെ ഭാര്യ തേജസ്വിനിക്കു സീറ്റ് ലഭിച്ചേക്കും എന്ന് പൊതുവെ ഒരു പ്രതീതി മണ്ഡലത്തിൽ ഉണ്ടായിരുന്നു .തന്റെ സ്ഥാനാർഥി പ്രഖ്യാപനം ദേശിയ നേതൃത്വം  പ്രഖ്യാപിച്ചപ്പോൾ തേജസ്വി സൂര്യയുടെ ട്വീറ്റ് ദേശിയ മാധ്യമങ്ങളിൽ ഉൾപ്പടെ വാര്ത്തയായിരുന്നു ."ഓ മൈ ഗോഡ് .."ഓ മൈ ഗോഡ് എനിക്കിതു വിശ്വസിക്കാനാവുന്നില്ല ഒരു 28 കാരൻ പയ്യനിൽ വിശ്വാസം അർപ്പിച്ചിരിക്കുന്ന രാജ്യത്തിൻറെ പ്രധാനമന്ത്രിയോടും ദേശിയ അധ്യക്ഷനോടും ഞാൻ നന്ദി അറിയിക്കുന്നു" എന്നായിരുന്നു അന്ന് തെജസ്വിയുടെ ട്വീറ്റ് .തന്നിൽ അർപ്പിച്ച ആ വിശ്വാസം  മിന്നും വിജയത്തിലൂടെ കാത്തുരക്ഷിച്ചതാണ് തേജസ്വിയുടെ തെരെഞ്ഞെടുപ്പ് വിജയം .വിജയ നിമിഷത്തിൽ തന്റെ സ്കൂൾ കാലഘട്ടത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ വൈസ് ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ച നിമിഷങ്ങളെ കുറിച്ചും ആ വിജയത്തിൽ നിന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് ഉള്ള ഇന്നത്തെ പടയോട്ടത്തെ കുറിച്ചും  ഏറെ ചാരിതാർഥ്യത്തോടെ ഓർക്കുകയും ചെയ്യുകയാണ്  തേജസ്വി  .കർണാടക ഹൈക്കോടതിലെ അഭിഭാഷകനായി പ്രാക്ടീസ് തുടരുന്ന തേജസ്വി  2016 വരെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ സെക്രട്ടറിയായിരുന്നു .എന്തായാലും മിന്നുന്ന വിജയത്തോടെ ഇന്ത്യൻ പാർലിമെന്റിൽ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി എന്ന നേട്ടത്തിന് കൂടി അര്ഹനാകുകയാണ് കന്നഡ നാടിന്റെ യുവരക്തമായ ഈ 28 കാരൻ 

No comments:

Powered by Blogger.