സ്‌മൃതി ഇറാനി - ഒരു രാഷ്ട്രീയ പുസ്‌തകം; ഒരു രാഷ്ട്രീയ വിദ്യാർഥിക്ക് ഈ ചരിത്രത്തിനപ്പുറം ഒന്നും പഠിക്കാനില്ല
അമേഠി ഇല്ലാതെ നെഹ്‌റു കുടുംബമില്ല. അങ്ങനെ ആയിരുന്നു ഇതുവരെ. ഇന്ന് നെഹ്‌റു കുടുംബത്തിന്റെ അഞ്ചാം തലമുറയ്ക്ക് അമേഠി കൂട്ടിനില്ല. 1980 മുതൽ നെഹ്രു കുടുംബത്തിന്റെ തെരഞ്ഞെടുപ്പ് മണ്ഡലമാണിത്. രാജീവ് ഗാന്ധി, മരണം വരെ സഞ്ജയ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അങ്ങനെ ഗാന്ധിമാരിൽ നിന്ന് മോചനം നേടി അമേഠി വരിച്ചത് ഭാരതത്തിലെ ഏറ്റവും മിടുക്കിയായ, ചുറുചുറുക്കുള്ള സ്‌മൃതി ഇറാനിയെ.
ഗാന്ധി എന്ന് പേരിട്ട് ആരെങ്കിലും വന്നു നിന്നാൽ ലക്ഷം ഭൂരിപക്ഷം നൽകി വിജയിപ്പിക്കുമായിരുന്നു. ആ ചരിത്രമാണിന്ന് സ്മൃതി ഇറാനി തിരുത്തിയെഴുതിയത്. അതെ ചിലർ വരുമ്പോൾ ചരിത്രം വഴിമാറും. 42 വർഷത്തിനിപ്പുറം നെഹ്രു കുടുംബാംഗം അമേഠിയിൽ പരാജയപ്പെട്ടിരിക്കുന്നു. അതും 40000 ത്തിനടുത്ത് വോട്ടിന്റെ അന്തരത്തിൽ.
അടിയന്തരാവസ്ഥക്ക് ശേഷം സഞ്ജയ് ഗാന്ധി മുക്കാല്‍ ലക്ഷം വോട്ടിനു തോറ്റു. പക്ഷേ 1980 ല്‍ 1 ,28,545 വോട്ടിന് അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുത്തു . വിമാനാപകടത്തില്‍ സഞ്ജയ് മരിച്ചശേഷം ജ്യേഷ്ഠന്‍ രാജീവ് അമേഠിയിലെത്തി. 1981 ല്‍ രാജീവ് 2,37, 696 വോട്ടിന് ജയിച്ചു. 1991 ല്‍ തമിഴ് പുലികളുടെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെടുന്നതിനു മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 1,12,085 ആയിരുന്നു . 1991 ലും 1996 ലും രാജീവിന്റെ അടുത്ത അനുയായി ആയിരുന്ന ക്യാപ്റ്റന്‍ സതീഷ് ശര്‍മ തെരഞ്ഞെടുക്കപ്പെട്ടു . എന്നാൽ ഗാന്ധികുടുംബത്തിനു പുറത്തുനിന്നു മത്സരിച്ച സതീഷ് ശർമയെ 1998 ൽ ബിജെപിയുടെ സഞ്ജയ് സിങ് തോൽപ്പിച്ചു. പക്ഷെ ഒരു വർഷം മാത്രമേ സഞ്ജയ് എംപി ആയിരുന്നുള്ളു. 1999 ല്‍ അമേഠിയില്‍ നിന്ന് സോണിയ ഗാന്ധി മൂന്നു ലക്ഷം വോട്ടിന് ജയിച്ചു . 2004 ല്‍ 2,90,853 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാഹുല്‍ ആദ്യമായി ലോക്‌സഭയിലെത്തി. 2009 ല്‍ 3,70,198 ഭൂരിപക്ഷം ആയെങ്കിലും 2014 ല്‍ ബി.ജെ.പി നടത്തിയ പടയോട്ടത്തില്‍ ഭൂരിപക്ഷം 1,07,903 ആയി ചുരുങ്ങി. 2014 ൽ സ്മൃതി ഇറാനി രാഹുലിനോടു തോറ്റെങ്കിലും ബിജെപി അവരെ കേന്ദ്രമന്ത്രിയാക്കി.
പക്ഷെ ഒരിക്കലും മണ്ഡലത്തെ സ്മൃതി കൈവിട്ടില്ല. മണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്നു സ്മൃതി ഇറാനി. കേന്ദ്ര സർക്കാരുമായി ആലോചിച്ചു നിരവധി പദ്ധതികൾ കൊണ്ടുവന്നു. ജനങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടു. ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചു. വിജയിക്കുമെന്ന വിദൂര പ്രതീക്ഷ പോലുമില്ലാതെ എവിടെനിന്നോ വന്ന സ്‌മൃതി ഇറാനി അമേഠിയിലെ ജനങ്ങളുടെ ഇഷ്ട തോഴിയായി. ജയിച്ചു പോയാൽ പിന്നീട് അഞ്ചു വർഷം കഴിഞ്ഞു വരുന്ന എം പി യെ കണ്ടു ശീലിച്ച അമേഠികൾക്ക് അതൊരു പുതിയ അനുഭവമായി. സ്‌മൃതി അങ്ങനെ അമേഠിയിലെ തോറ്റ എം പി ആയി പ്രവർത്തിച്ചു. സാധാരണ എം പി ആയി മത്സരിച്ചു ജയിച്ചാലാണ് മന്ത്രി ആകുക. സ്‌മൃതി അമേഠിയിൽ തോറ്റു എന്ന കാരണത്താൽ തന്നെ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റി. അങ്ങനെ തോറ്റിട്ടും അവർ മന്ത്രിയായി. പക്ഷെ അവരെ തോൽപിച്ച മണ്ഡലവും അവിടുത്തെ ജനങ്ങളെയും സ്‌മൃതി കൈ വിട്ടില്ല. അഞ്ചു വർഷത്തിനിപ്പുറം നേരെ നടന്നു ചെന്ന് പത്രിക നൽകി. അമിത് ഷായും, മോദിയും പിന്തുണയും നൽകി. സ്‌മൃതി വിജയിച്ചു. 40000 ത്തിലെറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ.
ഒരു രാഷ്ട്രീയ വിദ്യാർഥിക്കു ഈ ചരിത്രത്തിനപ്പുറം ഒന്നും പഠിക്കാനില്ല. പഠിക്കേണ്ട ആവശ്യവുമില്ല.
Satheesh kumaar R

No comments: