നരേന്ദ്രമോദി എൻ ഡി എ പാർലിമെന്ററി പാർട്ടി ലീഡർ : സർക്കാർ രൂപീകരണത്തിന് കളമൊരുങ്ങുന്നു
നരേന്ദ്ര മോദിയെ എൻ ഡി എ പാർലിമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു ,ഇന്ന് വൈകിട്ട് ഡൽഹിയിൽ കൂടിയ എൻ ഡി എ പാർലിമെന്ററി യോഗത്തിലാണ് മോദിയെ ബിജെപിയുടെയും ഘടകകക്ഷികളുടെയും പാർലിമെന്ററി നേതാവായി തിരഞ്ഞെടുത്തത് .ശിരോമണി അകാലിദൾ നേതാവായ പ്രകാശ് സിംഗ് ബാദലാണ് യോഗത്തിൽ നരേന്ദ്ര മോദിയുടെ പേര് നിർദേശിച്ചത് .ജെ ഡി യു അധ്യക്ഷൻ നിതീഷ് കുമാറും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും നാമനിര്ദേശത്തെ പിന്താങ്ങി .മുതിർന്ന പാർട്ടി അംഗങ്ങളായ മുരളി മനോഹർ ജോഷിയും എൽ കെ അദ്വാനിയും യോഗത്തിൽ പങ്കെടുക്കാനെത്തിയത് ശ്രദ്ധേയമായി .പ്രഖ്യാപനത്തിനു ശേഷം എൽ കെ അദ്വാനിയുടെ കാൽതൊട്ടു വന്ദിച്ചു നരേന്ദ്രമോദി അനുഗ്രഹം തേടി .എന്‍ ഡി എ നേതാവ് നരേന്ദ്ര മോദിയെ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഏകകണ്‌ഠേന തിരഞ്ഞെടുത്ത എല്ലാ സഖ്യ കക്ഷികൾക്കും എം പി മാർക്കും നന്ദി അറിയിക്കുന്നതായി ബിജെപി അധ്യക്ഷൻ അമിത് ഷാ അറിയിച്ചു
No comments: