ബിജെപി കേരള അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയ്ക്ക് തുറന്ന കത്ത്

പിഎസ്സി ശ്രീധരൻ പിള്ള, താങ്കളുടെ സ്ഥാനത്ത് ബംഗാളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ഉണ്ട്. പേര് ദിലീപ് ഘോഷ് 

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രണ്ടാൾക്കും ഒരേ ടാർഗറ്റ് നൽകി. അമിത് ഷായുടെ ടാർഗറ്റ് നേടി ദിലീപ് ഘോഷ് ബംഗാളിൽ ചരിത്രം രചിച്ചു. 18 ലോക്സഭാ സീറ്റ്. പക്ഷേ താങ്കൾ കേരളത്തിൽ അതിദയനീയമായി പരാജയപ്പെട്ടു. ബിജെപിക്ക് വട്ടപ്പൂജ്യം. എന്തുകൊണ്ട്?

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും രണ്ടും അഹങ്കാരത്തിന്റെയും അവിവേകത്തിന്റെയും വിഢിത്തരത്തിന്റെയും കോമാളിത്തരത്തിന്റെയും മൂർത്തീ ഭാവങ്ങൾ.

മമതയുടെ നട്ടെല്ല് തകർക്കാൻ ദിലീപ് ഘോഷിനായി പിണറായി വിജയന്റെ കരണക്കുറ്റിക്ക് അടിക്കാൻ ശ്രീധരൻ പിള്ളയ്ക്ക് ആയില്ല എന്തുകൊണ്ട്?

2016 ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് ബിജെപി 291 സീറ്റിൽ മത്സരിച്ച്  3 എംഎൽഎമാരും 10.16% വോട്ടും നേടി. ബംഗാളിൽ 2016 വരെ കലാലയങ്ങളിൽ ABVP ഇല്ല. പുറത്ത് BJYM ഇല്ല. മറ്റ് പോഷക സംഘടനകൾ ഇല്ല. ബൂത്തുകളിൽ BJPക്ക് സ്ഥിരം പ്രവർത്തകർ ഇല്ല. ഈ സാഹചര്യം അതിജീവിച്ച് ദിലീപ് ഘോഷ് 2019 ലോക സഭ തെരഞ്ഞെടുപ്പിൽ അമിത് ഷാ ലക്ഷ്യമിട്ടതിലും അധികം 18 സീറ്റ് നേടി

2016 കേരള നിയമസഭ തെരഞ്ഞെടുപ്പ് ബിജെപിക്ക്
15.10% വോട്ടും ഒരു എംഎൽഎയും. കലാലയങ്ങളിൽ ABVP ശക്തം പുറത്ത് BJYM ശക്തം. വിവിധ പോഷക സംഘടനകൾ ശക്തം .എന്നിട്ടും അമിത് ഷായുടെ സ്വപ്നം നേടുന്നതിൽ പിഎസ് ശ്രീധരൻ പിള്ള തോറ്റ് തുന്നം പാടി. പൂജ്യം സീറ്റിൽ ബിജെപിയെ നാണംകെടുത്തി എന്തുകൊണ്ട്?

2017 ഏപ്രിൽ 5 രാമനവമി ദിവസം. അന്നാദ്യമായി മാലോകരെ മുഴുവൻ ഞെട്ടിച്ച് കൊൽക്കത്ത ഉൾപ്പെടെ ബംഗാൾ തെരുവുകളിൽ ജയ് ശ്രീറാം മന്ത്രം അലയടിച്ചു. പതിറ്റാണ്ടുകൾ പാറിക്കളിച്ച ചെങ്കൊടി ചവറ്റുകുട്ടയിലിട്ട് കത്തിച്ച് ബംഗാൾ തെരുവുകൾ കാവി കൊടി വീശി എറിഞ്ഞു. തുടർന്നങ്ങോട്ട് ബംഗാളികൾ ജയ് ശ്രീറാം മന്ത്രം ഉച്ചത്തിൽ ചൊല്ലാൻ തുടങ്ങി. ഞെട്ടിവിറച്ച മമത ബാനർജിയുടെ തൃണമൂൽ ഗുണ്ടകൾ നിരവധി ബിജെപി പ്രവർത്തകരെ കൊന്നുതള്ളി. മമത പോലീസ് പതിനായിരക്കണക്കിന് ബിജെപി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു. 

ദിലീപ് ഘോഷ് എന്ന ബംഗാൾ ബിജെപി അധ്യക്ഷൻ തെരുവുകളിൽ പ്രവർത്തകർക്കൊപ്പം രാപ്പകൽ നടന്ന് പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു.  ജയിലുകൾക്ക് മുന്നിൽ ഊണും ഉറക്കവും ഉപേക്ഷിച്ച് നടന്ന് പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകി ആവേശം സൃഷ്ടിച്ചു.
2018 പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി നേതാക്കളും പ്രവർത്തകരും മമതയുടെ പോലീസിന്റെയും തൃണമൂൽ ഗുണ്ടകളുടേയും ക്രൂര പീഡനത്തിന് ഇരയായി. ദിലീപ് ഘോഷ് രാവും പകലും പ്രവർത്തകർക്കൊപ്പം തെരുവിൽ നിന്നു.

ബംഗാൾ തെരുവുകളിൽ ജയ് ശ്രീറാം മന്ത്രം എങ്കിൽ കേരള തെരുവുകളിൽ സ്വാമിയേ ശരണമയ്യപ്പ മന്ത്രം അലയടിച്ചു. പതിനായിരക്കണക്കിന് സ്ത്രീകൾ തെരുവിൽ ഇറങ്ങി. പിണറായി വിജയൻ ഞെട്ടി വിറച്ചു. പിണറായി വിജയന്റെ നെറികെട്ട ധാർഷ്ട്യവും പോലീസ് ഗുണ്ടായിസവും കേരളം അടുത്തറിഞ്ഞു. ബിജെപി പ്രവർത്തകർ ക്രൂരമായി പീഡിപ്പിക്കപ്പെട്ട. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള എവിടെ ആയിരുന്നു? 

രാഷ്ട്രീയമായും സാമൂഹികമായും 💯% ഒരേ അവസ്ഥയിൽ ഉള്ള കേരളവും ബംഗാളും.
പതിറ്റാണ്ടുകൾ സിപിഎം ഭരിച്ച ബംഗാളിൽ ദിലീപ് ഘോഷ് നേടിയത്, മുന്നണികൾ മാറിമാറി വരുന്ന കേരളത്തിൽ എന്തുകൊണ്ട് പിഎസ് ശ്രീധരൻ പിള്ളയ്ക്ക് നേടാൻ സാധിച്ചില്ല.? മറുപടി പറയണം പിഎസ് ശ്രീധരൻ പിള്ള.

No comments:

Powered by Blogger.