ചൗക്കി ദാർ ചോർ ഹേ: ബിജെപി കട്ടക്കലിപ്പിൽ
ചൗക്കി ദാർ ചോർ ഹേ എന്ന നിരന്തര ആക്രമണത്തിനെതിരെ കട്ട കലിപ്പിലാണ് ബി ജെ പി ദേശീയ നേതൃത്വം. നെഹ്‌റു ഫാമിലിയുടെ സർവ്വ നാശത്തിന് ഇത് വഴിവെച്ചേക്കുമെന്നു സൂചന. മോദിയെ തണുപ്പിക്കാൻ പ്രണബ് മുഖർജിയോട് സോണിയ അഭ്യർഥിച്ചിരിക്കുകയാണ് എന്നാണു വാർത്തകൾ പരക്കുന്നത്. പ്രണബ് ദാദാ ഇക്കാര്യത്തിൽ ഇടപെടാൻ കഴിയില്ലെന്നും അറിയിച്ചത്രെ.
സുപ്രീം കോടതി വരെ ക്ളീൻ ചിറ്റ് നൽകിയ വിഷയമാണ് രാഹുൽ എടുത്തു പ്രയോഗിച്ചത്. ഒരു സത്യസന്ധതയുമില്ലാത്ത ആരോപണം. ഒരു പക്ഷെ നെഹ്‌റു കുടുംബത്തിന്റെ ഔദ്യോഗിക വസതിയായ 10 ജനപത് വരെ ഒഴിയേണ്ടി വരുന്ന സാഹചര്യത്തിലേക്ക് വിഷയം എത്തിയേക്കും. റോബർട്ട് വദ്ര അകത്തു പോകാം.
"ചൗക്കി ദാർ ചോർ ഹേ" എന്ന് രാഹുൽ ഗാന്ധി ഒരു ലക്ഷം തവണയെങ്കിലും പറഞ്ഞിട്ടുണ്ടാകും. ചില സ്ഥലങ്ങളിലെ റാലികളിൽ കോൺഗ്രസ്സ് കാരോട് ചൗക്കി ദാർ ചോർ ഹേ എന്ന് ഏറ്റു വിളിക്കാൻ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തപ്പോൾ കോൺഗ്രസ്സ് കാർ തന്നെ അതിനെ എതിർത്തതാണ്. ഇത് തിരിച്ചടിയാകുമെന്ന് പല തവണ രാഹുൽ ഗാന്ധിയെ ഓർമിപ്പിച്ചിട്ടും അദ്ദേഹം അത് തുടർന്നു. ഇതാണ് ബിജെപി നേതൃത്വത്തിന്റെ അതൃപ്തിക്കു കാരണം. സുപ്രീം കോടതി പറഞ്ഞിട്ടും മനസ്സിലാക്കാത്ത രാഹുലിനെ മോദി അവസാനം അതി വിദഗ്ധമായി കൈകാര്യം ചെയ്തു. തന്റെ പിതാവിനെ തന്നെ ജന മധ്യത്തിലേക്കു ചർച്ചക്കായി വലിച്ചിട്ടു. ഇതോടെ കോൺഗ്രസ്സിന്റെ കയ്യിലെ ചരട് പൊട്ടി പട്ടം പറന്നു.
നാഷണൽ ഹെറാൾഡ് കേസിൽ ജാമ്യത്തിൽ കഴിയുന്നവരാണ് സോണിയ ഗാന്ധിയും, മകനും. മരുമകൻ വാദ്രക്ക് ഇല്ലാത്ത കേസുകളില്ല. അന്തരിച്ച രാഹുലിന്റെ പിതാവിന്റെ പേരിലും ബൊഫോഴ്‌സ് കേസുകളുണ്ട്. 1984 സിഖ് കൂട്ടക്കൊലയും ജനങ്ങളുടെ മനസ്സിലുണ്ട്. അത്തരമൊരാളാണ് ജീവിതത്തിലിന്നു വരെ അഴിമതിയുടെ കറ പുരളാത്ത മോദിയെ കള്ളൻ എന്ന് വിളിച്ചത്. ഇത് ചില്ലറയൊന്നുമല്ല ജനങ്ങളെ പ്രകോപിപ്പിച്ചത്.
റോബര്‍ട്ട് വദ്രയെ പൂട്ടാന്‍ ഊർജിത കേന്ദ്ര നീക്കം നടക്കുന്നതായാണ് പുറത്തു വരുന്ന വിവരങ്ങൾ. അതിനു പറ്റിയ എല്ലാ മസാലയും അയാൾക്കെതിരെ ഉണ്ട്. ഇതോടെ സോണിയ കുടുംബം വലിയ ആശങ്കയില്‍ ആയി. മരുമകന്റെ കുരുക്ക് മുറുക്കാതെ നോക്കാൻ സോണിയ മോദിയോട് അടുപ്പമുള്ള മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ കണ്ട് സഹായാഭ്യർത്ഥന നടത്തിയതായി സൂചനകൾ ഉണ്ട്.പക്ഷെ അദ്ദേഹം ഇക്കാര്യത്തിൽ ഇടപെടാനിടയില്ല.
വൻ സാമ്പത്തിക അഴിമതികളിലും അനധികൃത ഹവാലയിലും ഭൂമി തട്ടിപ്പിലും കളങ്കിതനായ സ്വന്തം ബന്ധു റോബർട്ട് വദ്രയെ കുടുംബത്തു നിലനിര്‍ത്തിക്കൊണ്ട് രാഹുലും പ്രിയങ്കയും ഇത്തരം അഭിപ്രായ പ്രകടനങ്ങൾ നടത്തരുതായിരുന്നുവെന്ന് ബിജെപി ഇതിന് അന്നേ മറുപടി നല്‍കിയിരുന്നതാണ്. വദ്രയ്ക്കെതിരായ എൻഫോഴ്സ്മെന്റ് ഊർജിതമായ നടപടികളും കസ്റ്റടിയിലെടുത്തു ചോദ്യം ചെയ്യാൻ

കോൺഗ്രസ്സിനെ തോൽപ്പിച്ചത് രാഹുലിന്റെ വിവേക ശൂന്യമായ ഇടപെടൽ കൊണ്ടാണെന്നാണ് കോൺഗ്രസിലിനെ മുതിർന്നവരുടെ നിലപാട്. സുർജേ വയലയും, വേണുഗോപാലും നയിക്കുന്ന രാഹുൽ പലപ്പോഴും ഇന്ത്യൻ ജനതയിൽ ഒരു കോമാളിയായി മാറിയ കാഴ്ചയും നാം പല തവണ കണ്ടതാണ്. പാർലമെന്റിൽ മോദി രാഹുലിനെ കളിപ്പാവ പോലെ എടുത്തിട്ടമ്മാനമാടിയത് കോൺഗ്രസ്സിന് നാണക്കേടുണ്ടാക്കിയിരുന്നു.
political desk/special report
No comments: