ബെൻ സ്റ്റോക്‌സ് റോക്ക്സ് .ഉത്‌ഘാടന മത്സരത്തിൽ ദക്ഷിണാഫിക്ക്രയെ തകർത്തു ഇംഗ്ലണ്ട് മുന്നേറ്റം

ലോകകപ്പ് ക്രിക്കറ്റിന്റെ ഉത്‌ഘാടന മത്സരത്തിൽ  തന്നെ ആതിഥേയരായ ഇംഗ്ലണ്ട് മികച്ച പ്രകടനം കാഴ്ച വെച്ച് ആദ്യ വിജയം സ്വന്തമാക്കി .ബാറ്റിങ്ങും ബൗളിങ്ങും ഫീൽഡിങ്ങും ഒരു പോലെ മിന്നുന്ന പ്രകടനം കാഴ്ച വെച്ച ബെൻ സ്റ്റോക്‌സിന്റെ മികവിലാണ് ഇംഗ്ലണ്ട്  ജയം സ്വന്തമാക്കിയത് .ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് നേടി .ഐ പി എൽ മതസരങ്ങളിൽ മോശം ഫോമിന്റെ പേരിൽ ഏറെ വിമർശങ്ങൾ എട്ടു വാങ്ങിയ ബെൻ സ്റ്റോക്‌സിന്റെ മധുര പ്രതികാരം തന്നെയായിരുന്നു ഇന്നലത്തെ ഇന്നിംഗ്സ് 79 പന്തുകളിൽ നിന്നാണ് സ്റ്റോക്‌സ് 81 റൺസ് നേടിയത് .സ്റ്റോക്‌സിനെ കൂടാതെ ജെയ്‌സൺ റോയ്(54 ) ,ജോ റൂട്ട്(51 ) തുടങ്ങിയവരുടെ അർദ്ധ സെഞ്ചുറികളാണ് ഇംഗ്ളണ്ടിനെ മികച്ച സ്കോർ നേടാൻ സഹായിച്ചത് .എന്നാൽ മറുപടി ബാറ്റിങ്ങിനറങ്ങിയദക്ഷിണാഫ്രിക്ക 39 .5 ഓവറിൽ 207 നു പുറത്തായി    .ബാറ്റിങ്ങിലെ പോലെ തന്നെ ബൗളിങ്ങിലും തിളങ്ങിയ ബെൻ സ്റ്റോക്‌സ് 2 വിക്കറ്റുകൾ സ്വന്തമാക്കി .ക്ഷിണാഫ്രിക്കൻ താരം ആൻഡി ലോ പെഹ് ലുക് വായോയെ ബൗണ്ടറി ലൈനിൽ പറന്നു പിടിച്ച സ്റ്റോക്സിന്റെ ക്യാച്ചും ഇന്നലത്തെ മത്സരത്തിന്റെ പ്രത്യേകതയാണ്

ICC WORLD CUP NEWS

ശരത് കുമാർ
സ്പോർട്സ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്

No comments:

Powered by Blogger.