ശരണ മന്ത്രങ്ങൾക്ക് ശക്തി പകരുമോ? മുഖം മൂടാത്ത നവോത്ഥാനം മലകയറുമോ? അതോ കൈനനയാതെ മീൻ പിടിക്കുമോ?

ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ കേരളത്തിൽ ആര് കുടുതൽ സീറ്റ് നേടും എന്നതല്ല, മറിച്ച് പത്തനംതിട്ടയിൽ വിജയക്കൊടി പാറിക്കുന്നത് ആര് എന്നതാണ് സാധാരണക്കാർ വരെ ഉറ്റ് നോക്കുന്നത് കാരണം മറ്റൊന്നുമല്ല, ശബരിമല തന്നെ .ഏറെ വിവാദം സൃഷ്ടിച്ച യുവതി പ്രവേശനം കേരള രാഷട്രീയത്തിൽ വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചതാണ്.

കെ. സുരേന്ദ്രൻ എന്ന ജനപ്രിയ നേതാവിന്റെ വളർച്ച തന്നെ ശബരിമല വിഷയം തന്നെയായിരുന്നു. സർക്കാർ നീക്കങ്ങളെ സസൂഷ്മം നിരീക്ഷിച്ച ഭക്ത സമൂഹം തങ്ങളുടെ പ്രിയ നേതാവായി കണ്ടത് സുരേന്ദ്രനെയാണ്.
29 ദിവസത്തോളം ജയിലിൽ കിടക്കുകയും പലവിധ യാതനകൾ അനുഭവിക്കുകയും ചെയ്ത സുരേന്ദ്രനെ അയ്യപ്പന്റെ പ്രതി പുരുഷനായിപ്പോലും പലരും കണ്ടു. താലപ്പൊലിയേന്തിയും പുഷ്പ വിഷ്ടി നടത്തിയുമാണ് ഗ്രാമ ഗ്രാമാന്തരങ്ങളിൽ ജനസഞ്ചയം സ്വീകരിച്ചത് .കെട്ടിപ്പിടിച്ച് മൂർദ്ധാവിൽ ചുംബിച്ച് നിറകണ്ണുകളോടെ അമ്മമാർ അനുഗ്രഹിക്കുന്ന പ്രചരണ രംഗങ്ങൾ ആരുടെയും കരളലയിപ്പിക്കുന്നതായിരുന്നു. പത്തനംതിട്ടക്കാർക്ക് അയ്യപ്പനോടുള്ള നിറ ഭക്തിഅത്രക്ക് വൈകാരിക വിഷയമായിരുന്നു. ഒരു സ്ഥാനാർത്ഥിക്കു വേണ്ടി ഒരു സമൂഹം തന്നെ വാദിക്കുകയും, ഒരു സ്ഥാനാർത്ഥിക്കു വേണ്ടി ഒരു സമൂഹം തന്നെ നിലകൊള്ളുകയും ചെയ്ത സംഭവം സുരേന്ദ്രനു വേണ്ടിയല്ലാതെ മറ്റാർക്കു വേണ്ടിയും കേരളത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അത്രക്ക് താരപരിവേഷമാണ് സുരേന്ദ്രന് ലഭിച്ചത്. ഇവിടെ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കിയതും പ്രചരണം നടത്തിയതും ഒരു സമൂഹമാണ്, എല്ലാ ക്രഡിറ്റും ആ സമൂഹത്തിന് മാത്രം അവകാശപ്പെട്ടതുമാണ് സുരേന്ദ്രൻ എത്ര വോട്ട് പിടിച്ചാലും അത് ചരിത്രമായിരിക്കും

ചരിത്രപരമായ മണ്ടത്തരം

എക്കാലത്തും ചരിത്രപരമായ മണ്ടത്തരത്തിന് അന്തർധാര ഒരുക്കുന്നവരാണ് CPM, ഇത്തവണ അത് സ്വന്തം നാശത്തിന് തന്നെയായി എന്നു മാത്രം. സാധാരണ സുപ്രീം കോടതി വിധിപോലെ ശബരിമല യുവതി പ്രവേശന വിധിയും കണ്ടിരുന്നെങ്കിൽ സംസ്ഥാന സർക്കാരിന് കാര്യമായ പേരുദോഷം ഉണ്ടാകുമായിരുന്നില്ല. ജനാധിപത്യപരമായ എല്ലാ സമീപനങ്ങളും അകറ്റി നിർത്തി ചൈനീസ് മോഡൽ ഭരണത്തിന് ശ്രമിച്ചപ്പോൾ, നാളിതുവരെ ഒപ്പം നിന്ന് കുമ്മായ പാട്ട ചുമ്മിയും കൊടി പിടിച്ചും ജീവിതം സമർപ്പിച്ച അടിസ്ഥാന സമൂഹം കൈവിട്ട് പോയത് തിരിച്ചറിയാൻ കഴിയാത്ത ബുദ്ധിജീവികൾ പറയുന്നത് ഇറങ്ങിത്തിരിച്ച മുതലാളിത്ത നേതൃത്തം ഇനിയും മനസ്സിലാക്കേണ്ട പാഠമുണ്ട്'' ഇന്ത്യൻ സാഹചര്യങ്ങൾ ഉൾക്കൊള്ളാതെ ഇനി മുന്നോട്ട് പോകാനാകില്ലയെന്ന യാഥാർത്ഥ്യം
വ്യവസാവത്കൃത രാജ്യങ്ങളിലെ തൊഴിലാളി - മുതലാളി രാജ്യമല്ല ഇത് ,മണ്ണിനെയും പ്രകൃതിയെയും ആരാധിക്കുന്ന കർഷകരുടെ രാജ്യമാണ്,
അവർക്ക് ചില പൈതൃകമുണ്ട്, ആചാരമുണ്ട്, സത്വ ബോധമുണ്ട് അത് നശിപ്പിക്കരുത്. ശബരിമല നല്കുന്ന പാഠം അതാണ് മഹാപ്രളയത്തെ പോലും അതിജീവിച്ച് സംസ്ഥാന സർക്കാർ മികച്ച പ്രകടനം കാഴ്ചവെച്ചന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ചരിത്ര പരമായ മണ്ടത്തരത്തിന് ഇടതുപക്ഷം ഇറങ്ങിത്തിരിച്ചത്. 1990കൾക്ക് ശേഷം തകർച്ചയിലേക്ക് നീങ്ങിയ . CPM നെ ഒരു പരിധി വരെ കരക്കെത്തിച്ചപ്പോഴാണ് ഈ മണ്ടത്തരം എന് ഓർക്കണം

പത്തനംതിട്ടയിലെ സ്ഥാനാർത്ഥിത്തത്തിൽ CPM ഏറെ ശ്രദ്ധ കാണിച്ചു.
ആറള്ള MLA വീണാ ജോർജ്ജിനെ തന്നെ കളത്തിലിറക്കി എതിരാളികളെ പ്രതിരോധത്തിലാക്കി മറ്റ് മുന്നണികൾ പകച്ചു നിന്നപ്പോൾ LDF ഒരുപടി മുമ്പെ ആദ്യഘട്ട പ്രചരണം പൂർത്തിയാക്കി ഇടതു മുന്നണിയുടെ പ്രത്യേകിച്ച് cpm ന്റെ സർവ ശക്തിയും പ്രചരണ ത്തിൽ പ്രയോഗിച്ചു.

മുഖ്യ മന്ത്രി പിണറായി വിജയൻ തന്നെ പ്രചരണങ്ങൾക്ക് നേരിട്ട് നേതൃത്തം നല്കി ശബരിമല വിഷയത്തിൽ ഉണ്ടായേക്കാവുന്ന വെല്ലുവിളികളെ ശക്തമായി പ്രതിരോധിക്കുകയായിരുന്നു ലക്ഷ്യം, ഒപ്പം പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളും അടിച്ചമർത്താൻ പാർട്ടിക്ക് കഴിഞ്ഞു -എല്ലാ വെല്ലുവിളികളെയും പാർട്ടി ഒറ്റക്ക് നേരാടുന്നു എന്ന പ്രതീതി സൃഷ്ടിക്കുവാൻ നേതൃത്തത്തിന് കഴിഞ്ഞു.
എന്തായാലും വീണാ ജോർജ് ജയിച്ചാൽ അത് പാർട്ടിയുടെ ചരിത്ര പരമായ വിജയം തന്നെ ആയിരിക്കും

കൈ നനയാതെയുള്ള മീൻപിടുത്തം

കോട്ടയം DCC പ്രസിഡന്റായിരുന്ന ആന്റോ ആന്റണി 2009 പത്തനംതിട്ടയിൽ കാലുകുത്തിയപ്പോൾ മുതൽ കെട്ടുകെട്ടിക്കാനുള്ള ശ്രമവും പത്തനംതിട്ട DC C യിൽ നിന്ന് തുടർന്നുകൊണ്ടിരിക്കകയാണ് ' പക്ഷെ ഓരോ തവണയും ഭൂരിപക്ഷം കുറഞ്ഞാലും ആന്റോ വിജയയിച്ചു കയറുന്ന കാഴ്ചയാണ് കണ്ടു വരുന്നത് '
ഇത്തവണയും പത്തനംതിട്ട DCC യുടെ ഭാഗത്തു നിന് പതിവ് മുറുമുറുപ്പ് ഉണ്ടായി' പക്ഷെ ഫലം കണ്ടില്ലെന്ന് മാത്രം.
രാഹുൽ ഗാന്ധിയുടെ പിൻബലത്തിൽ ആന്റോ മൂന്നാമതും സ്ഥാനാർത്ഥിയായി 'എങ്ങനെയെങ്കിലും പരാജയപ്പെടുത്തി സീറ്റൊഴിപ്പിച്ച് എടുക്കാമെന്ന് കരുതിയവർ നിരാശരായി
അതു കൊണ്ടു തന്നെ പല നേതാക്കളും ഒളിഞ്ഞും തിരിഞ്ഞും ആന്റോയെ കുത്തി, പലരും പ്രചരണങ്ങളിൽ നിന്നു പോലും മാറി നിന്ന, ചിലരൊക്കെ ആറ്റിങ്ങലിൽ പ്രചരണത്തിന് പോയി,ചിലർ സുരേന്ദ്രന് വേണ്ടി വോട്ട് മറിച്ചെന്ന ആരോപണവും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായി. പക്ഷെ ദേശീയ മാധ്യമങ്ങൾ നടത്തിയ എല്ലാ സർവ്വെകളിലും വിജയ സാധ്യത ആന്റോ ക്കായിരുന്നു. ഒരു പക്ഷെ മറ്റാരെക്കാളും ഞെട്ടിയത് കോൺഗ്രസ്സുകാർ തന്നെയാണ്. ഇത് എങ്ങനെ സംഭവിക്കും. എന്നതാണ് എല്ലാവരുടെയും ചോദ്യം ഒരു ഭാഗത്ത് സർക്കാർ പിന്തുണയോടെ ഇടതുപക്ഷം ശക്തമായ പ്രചരണം, മറുഭാഗത്ത് ശബരിമല വിഷയം കത്തിയാളുന്നു.  ഇതിനിടയിൽ പത്ത് വർഷത്തെ വികസനനേട്ടം പറഞ്ഞ ആന്റോ ആന്റണി എങ്ങനെ വിജയിക്കും. എന്ന് ചോദിക്കുന്നതിൽ തെറ്റില്ല. കാരണം UDF ഭാഗത്തുനിന്ന് പ്രത്യേകിച്ച് കോൺഗ്രസ് ഭാഗത്തുനിന്ന് കാര്യമായ പ്രചരണ പ്രവർത്തനം ഉണ്ടായില്ല, സുരേന്ദ്രതരംഗത്തിൽ പ്രതിക്ഷിച്ചിട്ട് കാര്യമില്ല എന്നും എല്ലാവരും കരുതി പക്ഷെ ഒരു ഫിക്സഡ് ഡിപ്പോസിറ്റ് വോട്ട് ബാങ്ക് UDF ന് ഉണ്ട് എന്ന കാര്യം മറക്കരുത്.

ആര് പ്രവർത്തിച്ചില്ലെങ്കിലും അവർ വോട്ട് UDF ന് ചെയ്തിരിക്കും.
മാത്രവുമല്ല. ശബരിമലയുടെ പേരിൽ BJP യും CPM ഉം പരസ്പരം പോരാടുമ്പോൾ സമാധാനം കാംക്ഷിക്കുന്ന ഒരു വിഭാഗം ഇവിടെ ഉണ്ടെന്ന് കുടി ഓർക്കണം.

പകജാക്ഷൻ/പെൻഇന്ത്യന്യുസ് 

No comments:

Powered by Blogger.