ഗോഡ്‌സെയെ കുറിച്ച് വിവാദ പരാമര്‍ശം ; കമല്‍ ഹാസന് മുന്‍കൂര്‍ ജാമ്യം...
ചെന്നൈ : ഹിന്ദു തീവ്രവാദി പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം തലവന്‍ കമല്‍ ഹാസന് മദ്രാസ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. ജസ്റ്റിസ് ബി പുകളേന്തിയാണ് ഹാസന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഹിന്ദു മുന്നണി ജില്ലാ സെക്രട്ടറി കെ. വി രാമകൃഷ്ണനാണ് പരാതി നല്‍കിയത്.
പ്രസംഗത്തില്‍ താന്‍ ഗോഡ്സെയെയാണ് പറഞ്ഞതെന്നും ഹിന്ദു സമുദായത്തെ ഒന്നടങ്കം ഉദേശിച്ചിരുന്നില്ലയെന്നും താന്‍ തെറ്റായി പ്രതി ചേര്‍ക്കപ്പെടുകയായിരുന്നുവെന്നും കമല്‍ കോടതിയില്‍ വ്യക്തമാക്കി.
കമലിനെതിരെ 76 ഓളം പരാതികള്‍ നിലവിലുണ്ടെന്നും അതു കൊണ്ടു തന്നെ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
No comments: