മോഹന്‍ലാലിനെതിരായ ആനക്കൊബ് കേസ്. ഹര്‍ജി പരിഗണിക്കുന്നത് മാറ്റി
കൊച്ചി: അനധികൃതമായി കൈവശം വച്ചിരുന്ന ആനക്കൊബുകള്ക്ക് മോഹന്‍ലാലിന് കൈവശാവകാശം അനുവദിച്ചതിനെതിരേ നല്കിയ ഹര്‍ജി ഹൈക്കോടതി ജൂലൈ 11 ലേക്ക് മാറ്റി. ദ്യോഗമണ്ഡല് സ്വദേശി എ.എ. പൗലോസാണ് മോഹന്‍ലാലിനെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്.
കേസില്‍ ഹാജരാകേണ്ടിയിരുന്ന സീനിയര്‍ അഭിഭാഷകന് സികു ചാറ്റര്‍ജിയുടെ അസൗകര്യം ചൂണ്ടിക്കാട്ടി കേസ് മാറ്റണമെന്നു മോഹന്‍ലാലിനുവേണ്ടി ഹാജരായ അഭിഭാഷക രഷ്മി ഗൊഗോയിയുടെ ആവശ്യം പരിഗണിച്ചാണ് ഹര്‍ജി മാറ്റിവച്ചത്.
No comments: