വീണ്ടും വരും മോദി ... എക്സിറ്റ് പോൾ എഫക്റ്റിൽ ഇന്ത്യൻ ഓഹരി വിപണികൾ ചരിത്രം കുറിക്കാനൊരുങ്ങുന്നു ..
ഇന്ത്യൻ ഓഹരി വിപണിയിൽ ഇനി വസന്ത കാലമോ ?... ദേശീയ ശ്രദ്ധ നേടി ഇന്ത്യൻ ഓഹരി വിപണിയിൽ മറ്റൊരു സുവർണ്ണ ദിനം കൂടി .. നീണ്ട 10 വർഷത്തിന് ശേഷം ഇന്ത്യൻ വിപണികൾ ഒരു വിപണി ദിനത്തിലെ ഏറ്റവും വലിയ നേട്ടം കൈവരിച്ച് ചരിത്രം കുറിച്ചു. അമേരിക്ക - ചൈന വ്യാപാര തർക്കം സൃഷ്ടിച്ച ആശങ്കയിൽ ആടിയുലഞ്ഞ് കഴിഞ്ഞ വാരം കൂപ്പു കുത്തിയ വിപണി ഈ വാരം വിപണി തുടങ്ങിയത് ചരിത്ര നേട്ടത്തിലേക്കാണ് .
\
സെൻസെക്സ് നെഗറ്റീവ് ചലനങ്ങൾ രേഖപ്പെടുത്താതെ 1421 പോയിന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത് .2009 ന് ശേഷം ഇന്ത്യൻ വിപണികൾ ഒരു ദിനം ഇത്രയധികം നേട്ടമുണ്ടാക്കുന്നത് ആദ്യമാണ് .ബാങ്കിംഗ് മേഖല സർവ്വാധിപത്യത്തോടെ 13 09 പോയിൻറുകൾ പിന്നിട്ട് 30 ,759 ,70 പോയിന്റോടെ വിപണിയിൽ കുതിപ്പ് തുടരുകയാണ് എസ് ബി ഐ 340 രൂപയ്ക്ക് മുകളിൽ വില ഉയർന്നത് 'എസ്ബിഐ, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എൽ & ടി, ഐസിഐസിഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ഒഎൻജിസി, മാരുതി, എം & എം, ആക്സിസ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഹീറോ മോട്ടോ കോർപ്, എച്ച്ഡിഎഫ്സി, വേദാന്ത, ഏഷ്യൻ പെയ്ൻറ്സ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ് എന്നീ ഷെയറുകളാണ് ഏറ്റവും നേട്ടം കൊയ്തത്.വ്യാഴാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എൻ.ഡി.എ. കേന്ദ്രഭരണം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ. ഇക്കുറി മുന്നണിക്ക് 242 മുതൽ 336 വരെ സീറ്റാണ് പ്രവചിക്കുന്നത്. ആറാഴ്ച നീണ്ടുനിന്ന തെരഞ്ഞെടുപ്പിന്റെ അവസാന ദിനമായ ഇന്നലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്.നിഫ്റ്റി 421.10 പോയിൻറ് നേട്ടത്തിൽ 11 ,828 .25 ലാണ് ഇന്ന് ക്ലോസ് ചെയ്തത് .വിദേശ ഓഹരി വിപണികളായ ഡൗജോൺസ് ,വാൾസ്ട്രീറ്റ് തുടങ്ങിയവ താരതമ്യേന നഷ്ടം രേഖപ്പെടുത്തിയപ്പോൾ ഇന്ത്യൻ ഓഹരി വിപണികൾ കുതിച്ചു ചാട്ടം നടത്തിയത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായി .തെരെഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച വരാനിരിക്കെ ഓഹരി വിപണിയിൽ വരും ദിവങ്ങളിൽ ഉണ്ടാവാൻ സാദ്ധ്യതയുള്ള ചലനങ്ങൾ പ്രവചനാതീതമാണ്
ശരത് കുമാർ ബിസിനസ് ഡെസ്ക് പെൻ ഇന്ത്യ ന്യൂസ്

No comments: