സി പി എം ഇനി തിരുച്ചു വരില്ല: ബംഗാളിലും, ത്രിപുരക്കും പിന്നാലെ കേരളവും: ബി ജെ പി
വിജയിച്ചില്ലെങ്കിലും മികച്ച നേട്ടം കൈവരിക്കാന്‍ ബിജെപി ക്ക് സാധിച്ചുവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. ആലപ്പുഴയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി , ഭാരവാഹി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കഴിഞ്ഞുവെന്നും, സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകളില്‍ വിള്ളല്‍ വീണുവെന്നും പറഞ്ഞ അദ്ദേഹം നഷ്ടപ്പെട്ട മണ്ഡലങ്ങളില്‍ സിപിഎം ഇനി തിരിച്ചു വരില്ലെന്നും വ്യക്തമാക്കി. ബംഗാളിലേയും ത്രിപുരയിലേയും സംഭവ വികാസങ്ങളുടെ തുടർച്ചയായാണ് കേരളത്തിലും.
ഒരു സഭ പരസ്യമായി പിന്തുണച്ചതു ശരിയായില്ല. സഭകൾ പിന്തുണക്കാനാണെങ്കിൽ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യമില്ല. പത്തനംതിട്ടയില്‍ സിപിഎമ്മിന്റെ വോട്ടു കുറഞ്ഞപ്പോള്‍ ബിജെപി വന്‍മുന്നേറ്റമുണ്ടാക്കിയെന്നും ന്യൂനപക്ഷ വര്‍ഗ്ഗീയതയാണ് യുഡിഎഫ് വോട്ടാക്കി മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. എല്‍ഡിഎഫും യുഡിഎഫും വര്‍ഗ്ഗീയത പ്രചരിപ്പിക്കുകയായിരുന്നുവെന്നും ആത്മപരിശോധന നടത്താന്‍ ന്യൂനപക്ഷങ്ങള്‍ തയ്യാറാവണമെന്നും എം.ടി.രമേശ് പറഞ്ഞു.
തിരുവനന്തപുരത്ത് സിപിഎം വോട്ടു യുഡിഎഫിന് മറിച്ചെന്നും ന്യൂനപക്ഷ അകല്‍ച്ചയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. തീരദേശ മേഖലയിലാണ് ബിജെപിക്ക് വോട്ടു കുറഞ്ഞെന്നും അതേ സമയം എന്‍എസ്എസിന്റെ സഹായം വലിയതോതിൽ ബിജെപിക്ക് ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പി ജനങളുടെ ഇടയിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലുമെന്നും, വരും തെരഞ്ഞെടുപ്പുകളിൽ അതിന്റെ മാറ്റമുണ്ടാകുമെന്നും കമ്മിറ്റികളിൽ പൊതു വൈകാരം ഉയർന്നു വരുന്നുണ്ട്

No comments: