യുവാവിന്റെ ആത്മഹത്യ കൊലപാതകമാക്കി പ്രചരിപ്പിച്ച‌് സാമുദായിക സംഘർഷമുണ്ടാക്കാൻ ബി ജെ പി എം പി ശ്രമിച്ചെന്ന് ആരോപണം

ഉഡുപ്പി ‐ചിക‌്മഗളൂരു ബിജെപി എംപി ശോഭ കരന്തലാജെക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

ബെലഗാവി ഗോഖക‌് അങ്കലാകിയിലെ ശിവകുമാർ ബൽറാം ഉപ്പർ (19) ഞായറാഴ‌്ച ബെൽഗാവി എപിഎംസി യാർഡിന‌് സമീപം തൂങ്ങിമരിച്ചതിനുപിന്നാലെയാണ‌് ശോഭ കരന്തലാജെ വർഗീയ വിദ്വേഷം ഉണ്ടാക്കാനായി ട്വിറ്ററിലൂടെ പ്രചാരണം നടത്തിഎന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

ഇത് കൊലപാതകമാണ്. പശുക്കളെ മോഷ്ടിക്കുന്നത‌് തടയാനുള്ള ശ്രമത്തിനിടെയാണ‌് കൊലപാതകമുണ്ടായത്. ഇങ്ങനെയാണ് ശോഭയുടെ ട്വീറ്റ‌്. തൂങ്ങിനിൽക്കുന്ന മൃതദേഹത്തിന്റെ പടവും ഇതിനോടൊപ്പം ചേർത്തിരുന്നു. മുഖ്യമന്ത്രി ഇടപെട്ട‌് ശിവകുമാറിന്റെ ഘാതകരെ പിടികൂടണമെന്നും  ആവശ്യമുണ്ട്. 

No comments:

Powered by Blogger.