വൻ കുതിപ്പ് ആവർത്തിക്കാതെ ഇന്ത്യൻ ഓഹരിവിപണികൾ .. നേരിയ നഷ്ടത്തിൽ ...
പത്തു വർഷത്തെ ഏറ്റവും വലിയ കുതിപ്പ് സൃഷ്ട്ടിച്ച ഇന്നലത്തെ വ്യപണി ദിനത്തിന് താത്കാലിക വിരാമമം ..
ഇന്ന് ഏറെ മുന്നേറ്റം പ്രതീക്ഷിച്ച ഇന്ത്യൻ വിപണികളിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല .420 പോയിന്റ് നേട്ടത്തിൽ ഇന്നലെ അവസാനിച്ച നിഫ്റ്റി ഇന്ന് മാർക്കറ്റ് അവസാനിക്കുമ്പോൾ 119 .15 പോയിന്റ് നഷ്ടത്തിൽ 11 ,709 .10 ൽ ക്ലോസ് ചെയ്തു .സെൻ സെക്സ് 382 .87 പോയിന്റ് നഷ്ടത്തിൽ 38 ,969 .80 ൽ മാർക്കറ്റ് ക്ലോസ് ചെയ്തു .ഇന്നലെ കുതിച്ചുയർന്ന ബാങ്കിങ് മേഖലയിലെ ഷെയറുകൾ ഇന്ന് പ്രതീക്ഷിച്ച നേട്ടം രേഖപ്പെടുത്തിയില്ല .ബാങ്ക് നിഫ്റ്റി 450 പോയിന്റ് നഷ്ടത്തിലാണ് ഇന്ന് വിപണി അവസാനിച്ചത് റിലൈൻസ് ,ഹിന്ദുസ്ഥാൻ യുണിലിവർ ,ബജാജ് ഫിനാൻസ് ഒഴികെയുള്ള പ്രമുഖ കമ്പനികളെല്ലാം ഇന്ന് പൊതുവെ നഷ്ട്ടം രേഖപ്പെടുത്തി . ബാങ്കിങ് ,ഓട്ടോ രംഗംങ്ങളിൽ ഇന്ന് കാര്യമായ നഷ്ട്ടം പ്രതിഫലിച്ചു .എക്സിറ് പോൾ ഫലങ്ങളെ തുടർന്നു ഇന്നലെ ചരിത്ര നേട്ടം രേഖപ്പെടുത്തിയ ഇന്ത്യൻ ഓഹരി വിപണികൾ തെരെഞ്ഞെടുപ്പ് ഫലങ്ങൾ അടുക്കുംതോറും കൂടുതൽ പ്രവചനാതീതം ആകുകയാണ് .നാളത്തെ വിപണി ദിനം തീർച്ചയായും കൂടുതൽ സങ്കീർണമാകും എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു
ശരത് കുമാർ
ബിസിനസ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്

No comments: