ഇ വി എം ഹാക്കിങ് - ഓടിക്കോ: കോടതി
ന്യൂഡല്‍ഹി: നൂറ് ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ചെന്നൈയില്‍ നിന്നുള്ള ഒരു സംഘം നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
ഇഷ്ടമുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കുന്നതിനു തടസ്സം നിൽക്കരുത്. വിവിപാറ്റുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട് ഹര്‍ജ്ജിക്കാര്‍ കോടതിയെ ബുദ്ധിമുട്ടിക്കുകയാണെന്ന് കോടതി രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചു.
അന്‍പതു ശതമാനം വിവിപാറ്റ് എണ്ണണമെന്നാവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചത്. നിയമസഭാ മണ്ഡലത്തിലെ 5 വിവിപാറ്റിലെ രസീതുകള്‍ എണ്ണാം എന്നായിരുന്നു കോടതി ഉത്തരവ്. പുനപരിശോധന ഹര്‍ജി നല്‍കിയെങ്കിലും കോടതി അത് അനുവദിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.
എൻ ഡി എ വിജയിക്കുമെന്ന എക്സിറ്റ് പോൾ വന്നപ്പോൾ ഇ വി എമ്മിനെ കുറ്റപറയാൻ തുടങ്ങി. ഇ വി എമ്മുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിരവധി തവണ ചർച്ച നടന്നതും നിജ സ്ഥിതി തെരെഞ്ഞെടുപ്പ് കമ്മീഷൻ പല തവണ ബോധിപ്പിച്ചിട്ടുള്ളതുമാണ്. വോട്ടെണ്ണി കഴിയുമ്പോൾ ബി ജെ പി ഇതര സർക്കാറുണ്ടായാൽ ഇതേ നിലപാട് പ്രതിപക്ഷം ആവർത്തിക്കുമോ എന്നാണു വിദഗ്ധർ ചോദിക്കുന്നത്. ബി ജെ പി ജയിച്ചാൽ വീണ്ടും തെരെഞ്ഞെടുപ്പ് ആവശ്യപ്പെടുമെന്നാണ് ആപ്പും പറയുന്നത്.

No comments: