മുഖ്യമന്ത്രി ലണ്ടനില്‍ പോയത് ഖജനാവിലെ പണം ഉപയോഗിച്ചാണെങ്കില്‍ കുടുംബാംഗങ്ങളെ കൂട്ടിയത് തെറ്റ് - മുരളീധരന്‍


കോഴിക്കോട്: മുഖ്യമന്ത്രി ലണ്ടനില്‍ പോയത് ഖജനാവിലെ പണം ഉപയോഗിച്ചാണെങ്കില്‍ കുടുംബാംഗങ്ങളെ കൂട്ടിയത് തെറ്റ് ; അദാനി നല്‍കിയ കമ്മീഷന്‍ കൊണ്ടാണോ യാത്ര നടത്തിയതെന്ന് പിണറായി പറയണം ; ചീത്ത കാര്യങ്ങള്‍ക്ക് പുരസ്കാരം ഏര്‍പ്പെടുത്തിയാല്‍ പിണറായിക്കോ മോദിക്കോ നല്‍കേണ്ടതെന്ന കാര്യത്തില്‍ ജഡ്ജിംഗ് കമ്മിറ്റിക്ക് സംശയമുണ്ടാകുമെന്ന് മുരളീധരന്‍
മോദിയും പിണറായിയും ഒരേ സ്വഭാവക്കാരെന്ന് കെ മുരളീധരന്‍. ചീത്ത കാര്യങ്ങള്‍ക്ക് പുരസ്കാരം ഏര്‍പ്പെടുത്തിയാല്‍ പിണറായിക്കോ മോദിക്കോ നല്‍കേണ്ടതെന്ന കാര്യത്തില്‍ ജഡ്ജിംഗ് കമ്മിറ്റിക്ക് സംശയമുണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു. മോദിക്ക് കേരളത്തില്‍ ഏറ്റവും പ്രിയം പിണറായിയേ ആണ്.
പ്രതിപക്ഷ നേതാവിനോട് പോലും മാന്യമായി സംസാരിക്കാന്‍ പിണറായിക്കാകുന്നില്ലെന്നു മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി ലണ്ടനില്‍ പോയത് ഖജനാവിലെ പണം ഉപയോഗിച്ചാണെങ്കില്‍ കുടുംബാംഗങ്ങളെ കൂട്ടിയത് തെറ്റാണ്.
പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്ബോഴുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്ര പരിശോധിക്കണം. അദാനി നല്‍കിയ കമ്മീഷന്‍ കൊണ്ടാണോ യാത്ര നടത്തിയതെന്ന് പിണറായി വിജയന്‍ പറയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.


No comments:

Powered by Blogger.