പെൺ കരുത്തിൽ ഉയരങ്ങൾ കീഴടക്കാൻ ജ്യോതി ലബോറട്ടറീസ് ..
ഇന്ത്യയിലെ ഏറ്റവും പ്രചാരം നേടിയ ഉജ്വലയുടെ നിർമാതാക്കളായ ജ്യോതി ലബോറട്ടറീസിന്റെ തലപ്പത്തു വനിതാ പ്രാതിനിധ്യം .കമ്പനിയുടെ എം ഡി യായി സ്ഥാപക ചെയർമാനും എം ഡി യുമായിരുന്ന എം പി രാമചന്ദ്രന്റെ മകൾ എം ആർ ജ്യോതിയെ തെരെഞ്ഞെടുത്തു നിലവിൽ കമ്പനിയുടെ ചീഫ് മാർക്കറ്റിങ് ഓഫീസറും ഡയറക്ടറുമായി പ്രവർത്തിച്ചു വരികയായിരുന്നു ജ്യോതി .മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കോമേഴ്‌സിൽ ബിരുദവും മുംബൈ വെല്ലിങ്കർ മാനേജ്മെന്റ് ഇൻസ്റ്റിട്യൂട്ടിൽ നിന്ന് എംബിഎയും കരാഷ്ടമാക്കിയ ജ്യോതി ഹാർവേഡ് യൂണിവേഴ്സിറ്റിയിൽ ഓണർ/പ്രസിഡന്റ് മാനേജ്മെന്റ് പ്രോഗ്രാം , മുംബൈ എസ്.പി.ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്ന് ഫാമിലി മാനേജ്ഡ് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡിപ്ലോമ എന്നിവ പൂർത്തിയാക്കി .ജ്യോതി ലബോറട്ടറീസിന്റെ സെയിൽസ് ,മാർക്കറ്റിങ് ബ്രാൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗങ്ങളിൽ നൂതനമായ മാറ്റങ്ങൾ വരുത്തുവാൻ ജ്യോതിക്ക് സാധിച്ചു .ജ്യോതിയുടെ നിയമനത്തിനൊപ്പം ഇളയ സഹോദരിയായ എം ആർ ദീപ്തിയെ കമ്പനിയുടെ ഡയറക്റ്റർ ബോർഡിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തതോട്ട ഡയറക്ടർ ബോർഡിൽ 50 ശതമാനം വനിതാ പ്രാതിനിധ്യം നൽകിയ ആദ്യത്തെ കമ്പനികളിൽ ഒന്നായി ജ്യോതി ലബോറട്ടറീസ് മാറുകയാണ് .1983 ൽ ആണ് ജ്യോതി ലബോറട്ടറീസ് ലിമിറ്റഡ് സ്ഥാപിതമായത് .2000 കോടി രൂപയോളം വിറ്റുവരവുള്ള കമ്പനി കൂടിയാണിത്
ശരത് കുമാർ
ബിസിനസ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്
ബിസിനസ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്
No comments: