പ്രഗ്യാ സിംഗ് ഠാക്കൂര്‍ അപമാനിച്ചത് രാഷ്ട്രത്തെ: രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാഷ്ട്രപിതാവിനെ അപമാനിച്ചതിലൂടെ രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ബി ജെ പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് ഠാക്കൂര്‍ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.നാഥുറാം ഗോഡ്സെയെ രാജ്യ സ്നേഹിയായി ചിത്രീകരിച്ച ഇവരെപ്പോലുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കിതിലൂടെ ദേശ വിരുദ്ധ പ്രവൃത്തിയാണ് ബി ജെ പി ചെയ്തത്. രാഷ്ട്രപിതാവിനെ അപമാനിച്ചതില്‍ മാപ്പ് പറഞ്ഞത് കൊണ്ട് മാത്രം കാര്യമായില്ലന്നും അവര്‍ക്കെതിരെ കേസെടുക്കുകയാണ് വേണ്ടത്. രാജ്യം അവര്‍ക്ക് മാപ്പ് നല്‍കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
No comments: