പുതിയ വിദ്യാഭ്യാസ പരിഷ്കാര റിപ്പോർട് സമർപ്പിച്ചു

ഡോ: കസ്തുരി രംഗൻ കമ്മീഷൻ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് മുന്നിൽ സമർപ്പിച്ചു. ജനസംഖ്യ ആനുപാതികമായി കുറ്റങ്ങളും കുറവുകളും പരിഹരിച്ചു ദേശീയാടിസ്ഥാനത്തിൽ വിദ്യാഭ്യാസ സമ്പ്രദായത്തെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്മീഷൻ സ്ഥാപിച്ചത്.
എഡ്യൂക്കേഷൻ, ഇന്നോവേഷൻ, റിസർച്ച് എന്നീ മാനദണ്ഡങ്ങളിൽ അടിസ്ഥാനമാക്കി രാജ്യത്തെ വിദ്യാർഥി സമൂഹത്തെ ലോകത്തെ ഏറ്റവും ഉന്നത നിലവാരത്തിലെത്തിക്കുക എന്ന മോദി സർക്കാരിന്റെ ലക്ഷ്യങ്ങൾക്കായി എന്തെല്ലാം പരിഗണകൾ നല്കണം, എങ്ങനെ നടപ്പാക്കണം എന്നതാണ് കമ്മീഷൻ ഊന്നൽ നൽകിയിരിക്കുന്ന വിഷയങ്ങൾ. ഇതോടെ അടുത്ത പത്തു വർഷങ്ങൾക്കുള്ളിൽ എല്ലാ മേഖലയിലും ഇന്ത്യ ഒരു സൂപ്പർ പവറായി മാറുക എന്നതാണ് ലക്‌ഷ്യം. വികസനത്തിന്റെയും വികാസത്തിന്റെയും അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന കേന്ദ്ര സർക്കാരിന്റെ തിരിച്ചറിവായാണ് ഇതിനെ കാണുന്നത്.
ഇതോടെ സയൻസ്, ടെക്നോളോജി, അക്കാഡമിക്, ഇൻഡസ്ടറി തലങ്ങളിലുള്ള കുറവുകൾ പരിഹരിക്കപ്പെടും. 1992 ൽ പരിഷ്കരിച്ച The Extend National Policy on Education, 1986 ൽ കാതലായ മാറ്റങ്ങൾ വരികയും ആധുനിക കാലത്തെ ജനസംഖ്യാനുപാതികമായ തിരുത്തലുകൾ ഉണ്ടാകുകയും ചെയ്യും.
ഡ്രാഫ്ട് ഈ ലിങ്കിൽ വായിക്കാം
https://mhrd.gov.in/sites/upload_files/mhrd/files/Draft_NEP_2019_EN.pdf
https://mhrd.gov.in/sites/upload_files/mhrd/files/Draft_NEP_2019_HI.പ്ദഫ്
യൂണിയൻ HRD മിനിസ്റ്റർ രമേശ് പൊഖ്‌റിയാൽ ഡ്രാഫ്റ്റ് റിപ്പോർട് സമർപ്പിച്ചത്. Minister of State for HRD, Shri Sanjay Shamrao Dhotre, R. Subrahmanyam, Secretary Department of Higher Education and Smt. Rina Ray, Secretary Department of School Education & Literacy and other senior officials of the Ministry എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
No comments: